അടുത്ത ആര്‍ബിഐ പണനയം ഓഹരി വിപണിയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

Published On: 30 July 2018 3:45 AM GMT
അടുത്ത ആര്‍ബിഐ പണനയം ഓഹരി വിപണിയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: അടുത്താഴ്ച വരാനിരിക്കുന്ന ആര്‍ബിഐ പണനയം ഓഹരി കമ്പോളത്തെ സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലുളള ധനകാര്യ ഫലങ്ങളും മാക്രോ ഇക്കോണമിക് വിവരങ്ങളും ഓഹരി ഗ്രാഫിനെ എളുപ്പത്തില്‍ സ്വാധീനിക്കുമെന്ന് വിദഗ്്ധര്‍ പറയുന്നത്.

നിലവിലെ വിദേശ നാണ്യശേഖരവും അന്താരാഷ്ട്ര അസംസ്‌കൃത എണ്ണയുടെ വിലയും അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ കറന്‍സിയുടെ മൂല്ല്യതകര്‍ച്ചയും വരും ദിവസങ്ങളില്‍ ഓഹരിവിപണിക്ക് നല്ല പ്രതീക്ഷയല്ല നല്‍കുന്നതെന്നും കമ്പോളത്തില്‍ സംസാരമുണ്ട്.

''മാക്രോ ഡാറ്റയും ആര്‍ബിഐ പണനയയോഗവും ആയിരിക്കും വിപണിയില്‍ ആധിക്യമുണ്ടാക്കുക.'' ഡല്‍റ്റ ഗ്ലോബല്‍ പാര്‍ട്ട്‌ണേര്‍സ് ഫൗണ്ടര്‍ ദേവേന്ദ്ര നെവഗി, ഐഎഎന്‍എസിനോട് പറഞ്ഞു.

Top Stories
Share it
Top