ബ്രേക്കില്‍ തകരാറ്;  മാരുതി സുസുക്കി സ്വിഫ്റ്റും ബലീനോയും തിരിച്ച് വിളിക്കുന്നു

Published On: 2018-05-08 12:30:00.0
ബ്രേക്കില്‍ തകരാറ്;  മാരുതി സുസുക്കി സ്വിഫ്റ്റും ബലീനോയും തിരിച്ച് വിളിക്കുന്നു

ന്യൂഡല്‍ഹി: മാരുതി സുസുക്കി സ്വിഫ്റ്റ്, ബലീനോ കാറുകള്‍ തിരിച്ചുവിളിക്കുന്നു. ബ്രേക്കില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16 ഇടയില്‍ നിര്‍മിച്ച 52686 സ്വിഫ്റ്റ്, ബലീനോ കാറുകളാണ് തിരിച്ച് വിളിക്കുന്നത്. വാഹന ഉടമകള്‍ സര്‍വീസ് സെന്ററുമായി ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു. 2005 ലാണ് മാരുതി സുസുക്കി സ്വിഫ്റ്റ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്.

Top Stories
Share it
Top