പണപെരുപ്പം ഏറ്റവും ഉയര്‍ന്ന നിരക്കില്‍

Published On: 11 July 2018 4:30 AM GMT
പണപെരുപ്പം ഏറ്റവും ഉയര്‍ന്ന നിരക്കില്‍

മുംബൈ: രാജ്യത്തെ പണപെരുപ്പം ജൂണ്‍മാസത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്ന് റോയിട്ടേഴ്സ് റിപോര്‍ട്ട്. ക്രൂഡ് ഓയില്‍ വില വര്‍ധനയും ഭക്ഷ്യ സാധനങ്ങളുടെ വിലകയറ്റവും പണപെരുപ്പം ഉയരുന്നതിന് പ്രധാന കാരണങ്ങളായി. ജൂണ്‍ മാസം ഇന്ത്യുടെ ചില്ലറ പണപെരുപ്പം വാര്‍ഷികാടിസ്ഥാനത്തില്‍ 5.3 ശതമാനം രേഖപ്പെടുത്തുമെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

2016 ജൂലൈ മുതലുള്ള ഏറ്റവും കാലയളവിലെ ഏറ്റവൂം ഉയര്‍ന്ന നിരക്കായിരിക്കും ഇതെന്നും റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മെയ്മാസത്തില്‍ 4.87 ശതമാനമായിരുന്നു ഇന്ത്യയുടെ പണപെരുപ്പം. പണപെരുപ്പം നാല് ശതമാനത്തിനുള്ളില്‍ പിടിച്ചു നിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത് എന്നാല്‍ റിസര്‍വ് ബാങ്ക് നിശ്ചയിച്ച പരിധിക്ക് പുറത്താണ് ജൂണ്‍ വരെയുള്ള മാസങ്ങളിലെ റീട്ടെയില്‍ പണപെരുപ്പം.ഭക്ഷ്യ സാധനങ്ങളുടെ വില കഴിഞ്ഞ മാസവും ഉയര്‍ന്നിരുന്നു.

Top Stories
Share it
Top