ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍; സെന്‍സെക്‌സ് 37,000 കടന്നു

Published On: 26 July 2018 5:45 AM GMT
ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍; സെന്‍സെക്‌സ് 37,000 കടന്നു

മുംബൈ: ബിഎസ്ഇ സെന്‍സെക്സ് സൂചിക ആദ്യമായി 37,000 കടന്നു. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചയുടനെയാണ് ഓഹരി സൂചികികള്‍ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. സെന്‍സെക്സ് 80 പോയന്റ് ഉയര്‍ന്ന് 36938ലും നിഫ്റ്റി 26 പോയന്റ് നേട്ടത്തില്‍ 11158ലുമാണ് രാവിലെ 10 മണിയോടെ വ്യാപാരം നടക്കുന്നത്.

എസ്ബിഐ, ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ഐടിസി, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎന്‍ജിസി, മാരുതി സുസുകി, എച്ച്ഡിഎഫ്സി, റിലയന്‍സ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top Stories
Share it
Top