നിഷ്‌ക്രിയ ആസ്തി; എസ്ബിഐയുടെ നഷ്ടം 7718.17 കോടിരൂപ 

Published On: 22 May 2018 1:45 PM GMT
നിഷ്‌ക്രിയ ആസ്തി; എസ്ബിഐയുടെ നഷ്ടം 7718.17 കോടിരൂപ 

ന്യൂഡല്‍ഹി: മാര്‍ച്ചിൽ അവസാനിച്ച നാലാം സാമ്പത്തിക പാദത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 7718.17 കോടിരൂപയുടെ നഷ്ടം. 2016-17 സാമ്പത്തിക പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 2814.82 കോടി രൂപയായിരുന്നു. നഷ്ടത്തിന് കാരണം നിഷ്‌ക്രിയ ആസ്തിയുടെ വര്‍ദ്ധനവാണ്.

2017 മാര്‍ച്ചില്‍ മൊത്തം വായ്പകളുടെ പലിശ 6.90ത്തില്‍ നിന്ന് 10.91 ശതമാനമായാണ് ഉയര്‍ന്നത്. നിഷ്‌ക്രിയ ആസ്തികള്‍ 5.73ല്‍ നിന്ന് 3.71 ശതമാനമായും ഉയര്‍ന്നു ഇതും ബാങ്കിന് നഷ്ടമുണ്ടാക്കി.എന്നാല്‍ 2017 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ബാങ്കിന്റെ നഷ്ടം 2416.37 കോടിയായി വര്‍ദ്ധിച്ചു.

അതേസമയം ബാങ്കിന്റെ വരുമാനം വര്‍ദ്ധിച്ചിട്ടുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെ ബാങ്കിന്റെ മൊത്ത വരുമാനം 68436.06 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 57720.07 കോടിരൂപയായിരുന്നു വരുമാനം. റിസര്‍വ്ബാങ്കിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഓഹരി വിപണിയില്‍ എസ്ബിഐയുടെ ഓഹരി 502 ശതമാനം ഉയര്‍ന്ന് 257.85 രൂപനിരക്കിലാണ് വ്യാപാരം നടന്നത്.

Top Stories
Share it
Top