ഓണ്‍ലൈനില്‍ മേയ് 13 മുതല്‍ 15 വരെ ഓഫര്‍ പെരുമഴ

Published On: 10 May 2018 10:00 AM GMT
ഓണ്‍ലൈനില്‍ മേയ് 13 മുതല്‍ 15 വരെ ഓഫര്‍ പെരുമഴ

മുംബൈ: രാജ്യത്തെ പ്രമുഖ ഇ കൊമേഴ്‌സ് കമ്പിനികളായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും ഓണ്‍ലൈന്‍ വിപണിയിലെ ഏറ്റവും വലിയ വില്‍പനയുമായി എത്തുന്നു. മെയ് 13 മുതല്‍ 15 വരെയാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ 'ബിഗ് ഷോപ്പിങ് ഡെയ്‌സ്'. ഇതേ കാലയളവില്‍ തന്നെയാണ് ആമസോണിന്റെ 'സമ്മര്‍ സെിയിലും'. ആമസോണ്‍ മൊബൈല്‍ ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഫാഷന്‍, ടിവി, ഫിറ്റ്‌നസ് തുടങ്ങി എല്ലാവിഭാഗങ്ങളിലും വന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ക്യാഷ് ബാക്ക് ഓഫര്‍, നോ-കോസ്റ്റ് ഇ എം ഐ, എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട്, തുടങ്ങിയ ആനുകൂല്യങ്ങളും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഐസിഐസിഐ ബാങ്കിന്റെ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം അധിക ക്യാഷ് ബാക്കും ഉണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് 35 ശതമാനം വരെകിഴിവാണ് പ്രധാനം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഇളവ് ക്യാഷ്ബാക്കായും ലഭിക്കും.


ഫ്‌ളിപ്കാര്‍ട്ടില്‍ മുന്‍നിരയിലുള്ള ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെല്ലാം ഉണ്ടാകും. മൊബൈല്‍ ഫോണ്‍, ടിവി എന്നിവയ്ക്ക് ക്യാമറ, കമ്പ്യൂട്ടര്‍ എന്നിവയും ഓഫര്‍വിലയ്ക്ക് ഫ്‌ളിപ്കാര്‍ട്ട് മുഖാന്തരം സ്വന്തമാക്കാം. ഡിസ്‌കൗണ്ടിന് പുറമേ എച്ച് ഡി എഫ് സി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം അധിക ഇളവും ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. ഗൂഗിള്‍ പിക്‌സല്‍ 2, പികസല്‍ 2 എക്‌സ് എല്‍, ഗ്യാലക്‌സി ഓണ്‍ നെക്‌സ്റ്റ് എന്നിവയ്ക്ക് പകുതിവിലയാണ് ഫ്‌ളിപ്കാര്‍ട്ടില്‍.

Top Stories
Share it
Top