പെട്രോളിയം ഉല്‍പനങ്ങളുടെ എക്‌സൈസ് ഡ്യൂട്ടിയില്‍ മാറ്റം വരുത്താന്‍ സാധ്യത

ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പെട്രോള്‍ ഡീസല്‍ വില അതിന്റെ ഏറ്റവും കൂടിയ നിരക്കിലാണിപ്പോള്‍. ഈ സാഹചര്യത്തില്‍ നിലവിലുള്ള പെട്രോള്‍ ഡീസല്‍...

പെട്രോളിയം ഉല്‍പനങ്ങളുടെ എക്‌സൈസ് ഡ്യൂട്ടിയില്‍ മാറ്റം വരുത്താന്‍ സാധ്യത

ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പെട്രോള്‍ ഡീസല്‍ വില അതിന്റെ ഏറ്റവും കൂടിയ നിരക്കിലാണിപ്പോള്‍. ഈ സാഹചര്യത്തില്‍ നിലവിലുള്ള പെട്രോള്‍ ഡീസല്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ മാറ്റം വരുത്താന്‍ പോട്രോളിയം മന്ത്രാലയം ധനകാര്യ മന്ത്രാലയത്തോട് അവശ്യപ്പെടാന്‍ സാധ്യത.പെട്രോളിയം ഉല്‍പനങ്ങള്‍ക്ക്‌ ദിവസേനെ വില വര്‍ധിക്കുന്നത് ഉപഭോക്തക്കളില്‍ നിന്നും പ്രതിഷേധമുയരാന്‍ കാരണമാകുന്നുണ്ട്.

ഗവണ്‍മെന്റ് വര്‍ധിക്കുന്ന വിലയെക്കുറിച്ച് വിലയിരുത്താന്‍ പെട്രോളിയം കമ്പനികളുമായി കുടിക്കാഴ്ച്ച നടത്തിയെന്നും സംസ്ഥാനങ്ങള്‍ ഈടാക്കുന്ന മൂല്യവര്‍ധിത നികുതിയില്‍ മാറ്റം വരുത്താനും മന്ത്രാലയം ഇടപെടുമെന്നാണ് കേന്ദ്രങ്ങള്‍ പറയുന്നു.ആഗോള നിലവാരത്തിലെ പെട്രോളിയം ഉല്‍പനങ്ങളുടെ വിലയും ഇന്ത്യയിലെ വില വര്‍ധനവും മന്ത്രാലയം വിലയിരുത്തുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 78.43 രൂപയും ഡീസലിന് 71.29 മായി വില വര്‍ധിച്ചിരിക്കുന്നു.ആഗോള നിലവരത്തില്‍ ക്രൂഡോയില്‍ വില വര്‍ധിച്ചതാണ് ചരിത്ര വിലയിലേക്കെത്തിച്ചതെന്നാണ് വിലയിരുത്തല്‍.

നിലവില്‍ കേന്ദ്രം പെട്രോളിയം ഉല്‍പനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി ഇങ്ങനെയാണ് പ്രെട്രോളിയം ലിറ്ററിന് 19.48 രുപയും ഡീസലിന് 15.33 രൂപയും എക്‌സൈസ് ഡ്യുട്ടി കേന്ദ്രം ഈടാക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ ഈടാക്കുന്ന മുല്യ വര്‍ധിത നികുതി ഓരോ സംസ്ഥാനങ്ങള്‍ക്കനുസരിച്ച്ാ വെത്യസ്മാണ്.

Story by
Read More >>