പെട്രോള്‍ വില കത്തിക്കയറുന്നു; ഡല്‍ഹിയില്‍ പെട്രോള്‍ വില 75.61,ഡീസലിന് 67.09

Published On: 18 May 2018 3:15 AM GMT
പെട്രോള്‍ വില കത്തിക്കയറുന്നു; ഡല്‍ഹിയില്‍ പെട്രോള്‍ വില 75.61,ഡീസലിന് 67.09

ന്യൂഡല്‍ഹി: അവശ്യ ഇന്ധനങ്ങളുടെ വില വര്‍ധിച്ചതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില 75.61 രൂപയായി ഉയര്‍ന്നു. ഡീസലിന് 67.09 രൂപയാണ് വെള്ളിയാഴ്ചത്തെ നിരക്ക്. തിങ്കളാഴ്ച മുതല്‍ അഞ്ച് തവണകളായി 81 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 94 പൈസയും വര്‍ധിച്ചു.

അഞ്ച് ദിവസം തുടര്‍ച്ചയായുള്ള ഇന്ധന വിലവര്‍ധന പൊതു ജനങ്ങള്‍ക്കിടിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ പെട്രോളിന് 75.61 രൂപയാണ് ഡല്‍ഹിയിലെ വില. അതേസമയം, കൊല്‍ക്കതിതയില്‍ 78.29ഉം മുംബൈയില്‍ 83.45ഉം ആണ് വില വര്‍ധിച്ചത്.

എന്നാല്‍ ഡീസലിന് 67.09 രൂപയാണ് രാജ്യ തലസ്ഥാനത്തെ വില.മറ്റു നഗരങ്ങളില്‍ 69.63,71.42 എന്നിങ്ങനെയുമാണ് വില. ആഗോള ക്രൂഡ് ഓയില്‍ വിലയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയാതാണ് ഇന്ധനവിലയില്‍ അടിക്കടി വിലവര്‍ധനവിനുള്ള കാരണമെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്. ക്രൂഡ് ഓയില്‍ വ്യാഴാഴ്ച ബാരലിന് 100 ഡോളറായി ഉയര്‍ന്നിരുന്നു.

Top Stories
Share it
Top