പിഎന്‍ബി തട്ടിപ്പ്: നീരവ് മോദിയുടെ 170 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടി 

Published On: 21 May 2018 2:45 PM GMT
പിഎന്‍ബി തട്ടിപ്പ്: നീരവ് മോദിയുടെ 170 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടി 

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് വജ്ര വ്യവസായി നീരവ് മോദിയുടെ 170 കോടിരൂപ വിലമതിക്കുന്ന ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ്‌ന്റെ നടപടി. നീരവ് മോദി അമ്മാവന്‍ മെഹുല്‍ ചോക്‌സി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗീതാജ്ഞലി ഗ്രൂപ്പില്‍ നിന്ന് 85 കോടിരൂപ വിലമതിക്കുന്ന 34000 ആഭരണങ്ങള്‍ കഴിഞ്ഞയാഴ്ച പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ആസ്തികള്‍ കണ്ടുകെട്ടിയത്.

സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവര്‍ രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ സിബിഐ മുംബൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. നീരവ് മോദിയുടെ കള്ളപ്പണം വെളുപ്പിക്കലിനെ സംബന്ധിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രമെന്നാണ് സൂചന. കേസില്‍ പ്രതികളായ നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി എന്നിവര്‍ അമേരിക്കയിലാണ്.

Top Stories
Share it
Top