പൊതുമേഖലാ ബാങ്കുകളില്‍ റിസര്‍വ്വ് ബാങ്കിന് നിയന്ത്രിതമായ അധികാരം മാത്രം: ഉര്‍ജിത് പട്ടേല്‍

മുംബൈ: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യക്ക് പൊതുമേഖലാ ബാങ്കുകളുടെ മേല്‍ നിയന്ത്രിതമായ അധികാരം മാത്രമേയുള്ളുവെന്ന് ഉര്‍ജിത് പട്ടേല്‍. ഗുജറാത്തിലെ നിയമ...

പൊതുമേഖലാ ബാങ്കുകളില്‍ റിസര്‍വ്വ് ബാങ്കിന് നിയന്ത്രിതമായ അധികാരം മാത്രം: ഉര്‍ജിത് പട്ടേല്‍

മുംബൈ: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യക്ക് പൊതുമേഖലാ ബാങ്കുകളുടെ മേല്‍ നിയന്ത്രിതമായ അധികാരം മാത്രമേയുള്ളുവെന്ന് ഉര്‍ജിത് പട്ടേല്‍. ഗുജറാത്തിലെ നിയമ സര്‍വ്വകലാശാലയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 200 കോടിയോളം വരുന്ന പഞ്ചാബ് നാഷനല്‍ ബാങ്ക് പോലുള്ള തട്ടിപ്പ് കേസുകളില്‍ നടപടിയെടുക്കണമെങ്കില്‍ സ്വകാര്യമേഖലാ ബാങ്കുകളുടെ മേല്‍ പോലീസിന് അധികാരം ഉള്ളത് പോലെ പൊതുമേഖലാ ബാങ്കുകളുടെ മേല്‍ റിസര്‍വ്വ് ബാങ്കിന് അധികാരം നല്‍കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ തങ്ങള്‍ക്ക് നടപടിയെടുക്കാനാവൂവെന്നും പട്ടേല്‍ പറഞ്ഞു. ഇതാദ്യമായാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസുമായ് ബന്ധപ്പെട്ട് പട്ടേല്‍ പ്രതികരിക്കാന്‍ തയ്യാറാവുന്നത്.
രാജ്യത്തെ എല്ലാ ബാങ്കുകളുടെയും മേല്‍ ആര്‍ ബി ഐ ക്ക് അധികാരമുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭൂരിഭാഗം ഓഹരിയും ഉള്ള പൊതുമേഖലാ ബാങ്കുകളുടെ അധികാരം സര്‍ക്കാരിനാണ്. ഇത്തരത്തിലുള്ള 'ഇരട്ട നിയന്ത്രണം' പലപ്പോഴും തട്ടിപ്പിലേക്ക് നയിക്കുന്നു. പൊതുമേഖലാ ബാങ്കുകളുടെ ഡയറക്ടര്‍മാരെ മാറ്റുക, മാനേജ്മെന്റ് പുനസ്ഥാപിക്കുക, ലയനം നടത്തുക പോലെയുള്ള കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ റിസര്‍വ്വ് ബാങ്കിന് അധികാരമില്ല. അതുകാണ്ടുതന്നെ പിഎന്‍ബി വിഷയത്തില്‍ ഒറ്റയടിക്ക് തീരുമാനമെടുക്കാനാവില്ല- പട്ടേല്‍ പറഞ്ഞു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ തട്ടിപ്പ് നടക്കുന്നത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന പിഴവുകള്‍ മൂലമാണെന്ന് പട്ടേല്‍ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.


Story by
Read More >>