പുതിയ നിറത്തില്‍ നൂറ് രൂപ നോട്ടുകള്‍ വരുന്നു

Published On: 19 July 2018 10:45 AM GMT
പുതിയ നിറത്തില്‍ നൂറ് രൂപ നോട്ടുകള്‍ വരുന്നു

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി പുതിയ സീരീസിലെ 100 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും. ഇളം വയലറ്റ് നിറത്തിലുള്ളതാകും നോട്ടുകള്‍. നോട്ടിന്റെ പിന്‍വശത്ത് ഇന്ത്യയുടെ സാസ്‌കാരിക പൈതൃകമായ രാനി കി വാവ് ചിത്രീകരിച്ചിട്ടുണ്ട്. പുതിയ സീരീസിലെ നോട്ടുകളുടെ ശൈലിയും രൂപകല്‍പ്പനയും തന്നെയാണ് നൂറ് രൂപ നോട്ടിനും. ഉര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയാകും നോട്ടുകള്‍ പുറത്തിറങ്ങുക.

പഴയ നൂറ് രൂപ നോട്ടിനെക്കാളും ചെറുതും പുതിയ പത്ത് രൂപ നോട്ടിനെക്കാളഉം വലുതുമാണ് പുതിയ നോട്ടുകള്‍. അതേസമയം പഴയ 100 രൂപ നോട്ടുകളുടെ ഉപയോഗത്തിന് തടസങ്ങളില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. നോട്ടില്‍ മൈക്രോ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദ്ധ്യപ്രദേശിലെ ദേവാസിലുള്ള റിസര്‍വ് ബാങ്ക് പ്രസില്‍ നോട്ടിന്റെ പ്രിന്റിംഗ് ആരംഭിച്ചു കഴിഞ്ഞു.

Top Stories
Share it
Top