ആർബിഐ വായ്പ്പാനയം പ്രഖ്യാപിച്ചു ; റിപ്പോ, റിവേഴ്‌സ് നിരക്കുകളില്‍ കാല്‍ ശതമാനം വര്‍ധന

Published On: 2018-06-06 10:15:00.0
ആർബിഐ വായ്പ്പാനയം പ്രഖ്യാപിച്ചു ; റിപ്പോ, റിവേഴ്‌സ് നിരക്കുകളില്‍ കാല്‍ ശതമാനം വര്‍ധന

ന്യൂഡല്‍ഹി: റിസർവ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ കാല്‍ ശതമാനമാണ് റിസർവ് ബാങ്ക് വർദ്ധിപ്പിച്ചത്. ഇതോടെ, റിപ്പോ നിരക്ക് 6.25 ശതമാനവും റിവേഴ്സ് റിപ്പോ ആറ് ശതമാനവുമായി ഉയർന്നു.മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയ ശേഷം ആദ്യമായാണ് റിസര്‍വ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തുന്നത്.

കേന്ദ്രബാങ്കിന്റെ കാഷ് റിസേർവ് റേഷ്യോ (സിആർആർ), സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ എന്നിവയിൽ മാറ്റമില്ല. സിആര്‍ആര്‍ നിരക്ക് നാലു ശതമാനമായും എസ്എല്‍ആര്‍ 19.5 ശതമാനമായും തടുരും. റിസർവ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിൽ അധ്യക്ഷനായ ആറംഗ സമിതിയാണ് നിരക്കുകളിൽ മാറ്റം വരുത്തിയത്.

റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതോടെ ബാങ്കുകൾ പലിശ നിരക്ക് കൂട്ടിയേക്കും. നാലര വർഷത്തിന് ശേഷം ഇതാദ്യമായാണ് റിസർവ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ കൂട്ടുന്നത്.

Top Stories
Share it
Top