ഓണ്‍ലൈന്‍ വിപണിയിലേക്ക് റിലയന്‍സ്

Published On: 6 July 2018 12:45 PM GMT
ഓണ്‍ലൈന്‍ വിപണിയിലേക്ക് റിലയന്‍സ്

മുംബൈ: രാജ്യത്തെ പ്രമുഖ വ്യവസായിക ഗ്രൂപ്പ് റിലയന്‍സ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഓണ്‍ലൈന്‍ വിപണിയിലേക്ക് ചുവടുവെക്കുന്നതായി സൂചന. ആമസോണ്‍, വാള്‍മാര്‍ട്ട്, ഫ്ളിപ് കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് സമാനമായി പദ്ധതി നടപ്പാക്കാനാണ് റിലയന്‍സ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി ലക്ഷ്യമിടുന്നത്.

ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം നടന്ന ഓഹരി ഉടമകളുടെ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ആഗോള ഇ കൊമേഴ്സ് സ്ഥാപനങ്ങളായ വാള്‍മാര്‍ട്ട്, ആമസോണ്‍ എന്നിവ രാജ്യത്ത് വന്‍ നിക്ഷേപമാണ് നടത്തുന്നത്. 2022 ഓടു കൂടി രാജ്യം പൂര്‍ണമായും ഓണ്‍ലൈന്‍ വിപണിയെ ആശ്രയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഓണ്‍ലൈന്‍ വിപണിക്ക് സഹായകമാകുന്ന അതിവേഗ ഇന്റര്‍നെറ്റ് ബ്രോഡ്ബ്രാന്റ് സംവിധാനം ആഗസ്റ്റ് മുതല്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇ കൊമേഴ്സ് മേഖലയ്ക്ക് ഏറെ ഗുണകരമായി ഫൈബര്‍ ബ്രോഡ്ബ്രാന്റ് സംവിധാനം മാറുമെന്നും ഇ കൊമേഴ്സ് വിപണിയില്‍ സാധരണക്കാരനും പങ്കാളിയാകാനുള്ള അവസരമായിരിക്കും ഇന്റര്‍നെറ്റ് സംവിധാനമെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top