റിലയന്‍സ് ഇന്‍ഡസ്ട്രീസ് അമേരിക്കന്‍ ടെലികോം കമ്പനിയായ റാഡിസിസിനെ ഏറ്റെടുത്തു

Published On: 2018-06-30 10:15:00.0
റിലയന്‍സ് ഇന്‍ഡസ്ട്രീസ് അമേരിക്കന്‍ ടെലികോം കമ്പനിയായ റാഡിസിസിനെ ഏറ്റെടുത്തു

ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് അമേരിക്കയിലെ പ്രമുഖ ടെലികോം കമ്പനിയായ റാഡിസിസിനെ ഏറ്റെടുത്തു. 510 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍.

600 ജീവനക്കാരുള്ള റാഡിസിസിനെ ഏറ്റെടുക്കുന്നതിലൂടെ റിലയന്‍സ് ജിയോയുടെ 5ജി, ഐഒടി സേവനങ്ങള്‍ക്ക് മുതല്‍കൂട്ടാകുമെന്ന് ജിയോ ഡയറക്ടര്‍ ആകാശ് അംബാനി വ്യക്തമാക്കി. അമേരിക്കയിലെ പ്രമുഖ ടെലികോം സേവനദാതാവായ റാഡിസിസിന് ബെംഗളൂരുവിലും ഓഫീസുണ്ട്. ഈ വര്‍ഷമവസാനത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും.

Top Stories
Share it
Top