രുചിസോയയെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തേക്കും

ന്യൂഡല്‍ഹി: ഭക്ഷ്യ എണ്ണ കമ്പനിയായ രുചിസോയയെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കാന്‍ സാധ്യത. കടബാധ്യത ഏറെയുള്ളതിനാല്‍ പാപരത്ത നടപടികള്‍ നേരിടുന്ന രുചിസോയയെ...

രുചിസോയയെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തേക്കും

ന്യൂഡല്‍ഹി: ഭക്ഷ്യ എണ്ണ കമ്പനിയായ രുചിസോയയെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കാന്‍ സാധ്യത. കടബാധ്യത ഏറെയുള്ളതിനാല്‍ പാപരത്ത നടപടികള്‍ നേരിടുന്ന രുചിസോയയെ ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ഏറ്റെടുക്കുന്നതിനായി അദാനി ഗ്രൂപ്പ് 6000 കോടി രൂപയും പതഞ്ജലി 5700 കോടിയുമാണ് നിക്ഷേപിച്ചിരുന്നത്. തുക വിലയിരുത്തി ഒൗദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

സ്വിസ് ചലഞ്ച് രീതിയിലാണ് ബിഡിങ് നടപടികള്‍ എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന തുക നല്‍കിയ വര്‍ക്കാണ് ഏറ്റെടുക്കാന്‍ അനുവാദം നല്‍കുക. അദാനി ഗ്രൂപ്പിന് കീഴില്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന അദാനി വില്‍മര്‍ കമ്പനിയാണ് ബിഡ് സമര്‍പ്പിച്ചത്.12000 കോടി രൂപയാണ് രുചി സോയ കമ്പനിയുടെ ബാധ്യത. ഇന്ത്യയിലെ ഏറ്റവും വലയ എണ്ണ ഉല്‍പാദന കമ്പനിയാണ് രുചി സോയ. ന്യൂട്രല്ല, മഹാകോഷ്, സണ്‍റിച്ച്, രുചിസ്റ്റാര്‍, രുചി ഗോള്‍ഡ് എന്നീ ബ്രാന്റുകള്‍ രുചി സോയ കമ്പനിയുടേതാണ്.

Story by
Read More >>