ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു 

Published On: 2018-06-28 05:15:00.0
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു 

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ 69.01 രൂപ നിലവാരത്തിനടുത്താണ് രൂപയുടെ മൂല്യം. വിലിയിടിവിനെ തുടർന്ന് രാജ്യത്ത് ക്രൂഡ്ഓയിലിന്റെ വിലവർദ്ധിച്ചു. രൂപയുടെ മൂല്യം 68.89 നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. ക്രൂഡ് ഓയില്‍ വിലഉയരുന്നതും നിക്ഷേപകർ കൂട്ടമായി നിക്ഷേപം ഡോളറിലേക്ക് മാറ്റുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്.

കൂടാതെ, ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യവും ആ​ഗോള വിപണിയിൽ എണ്ണവില ഉയരാൻ കാരണമായി. ഇതിനുമുമ്പ് 2013 ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം 68.82 നിലവാരത്തിലെത്തിയത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക സെൻസെക്സ് 90.26 പോയിൻറ് ഇടിഞ്ഞ് 35,126.85 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

Top Stories
Share it
Top