കുതിച്ചുയര്‍ന്ന് സെന്‍സെക്‌സ്;നിഫ്റ്റി സര്‍വകാല റെക്കോഡില്‍

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിനം ബോംബെ സൂചിക സെന്‍സെക്‌സും നിഫ്റ്റിയും കുതിക്കുന്നു. നിഫ്റ്റി ഇന്ന് ആരംഭിച്ചതുതന്നെ സര്‍വകാല റെക്കോര്‍ഡ്...

കുതിച്ചുയര്‍ന്ന് സെന്‍സെക്‌സ്;നിഫ്റ്റി സര്‍വകാല റെക്കോഡില്‍

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിനം ബോംബെ സൂചിക സെന്‍സെക്‌സും നിഫ്റ്റിയും കുതിക്കുന്നു. നിഫ്റ്റി ഇന്ന് ആരംഭിച്ചതുതന്നെ സര്‍വകാല റെക്കോര്‍ഡ് നേട്ടത്തിലാണ്. 37,714.70ല്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് 37,805.25ലെത്തി. നിഫ്റ്റി 11,405ല്‍ വ്യാപാരം തുടങ്ങി റെക്കോര്‍ഡ് നേട്ടമായ 11,427ല്‍ തുടരുന്നു. ആദ്യമായാണ് നിഫ്റ്റി 11,400 കടക്കുന്നത്.

ഇതോടെ ബി.എസ്.ഇയിലെ 1225 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായി. അതേസമയം 334 കമ്പനികള്‍ നഷ്ടത്തിലും എസ്.ബി.െഎ, െഎ.സി.െഎ.സി.െഎ ബാങ്ക്, വേദാന്ത, യെസ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, ഹീറോ മോേട്ടാകോര്‍പ്, ടെക് മഹീന്ദ്ര, ഒ.എന്‍.ജി.സി, ആക്‌സിസ് ബാങ്ക്, യു.പി.എല്‍ എന്നീ കമ്പനികള്‍ നേട്ടത്തിലും ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍ എന്നീ കമ്പനികള്‍ നഷ്ടത്തിലുമാണ്.


Story by
Read More >>