എസ്.ജയശങ്കര്‍ ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത്

Published On: 2018-04-23 14:30:00.0
എസ്.ജയശങ്കര്‍ ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത്

ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറിനെ ടാറ്റാ ഗ്രൂപ്പിന്റെ ആഗോള കോര്‍പ്പറ്റേറ്റ് കാര്യ തലവനായി നിയമിച്ചു. പുതിയ കര്‍ത്തവ്യത്തില്‍ ടാറ്റാ ഗ്രൂപ്പിന്റെ അന്താരാഷ്ട്ര നയങ്ങളില്‍ എസ്.ജയശങ്കറെ ചുമതലപ്പെടുത്തിയതായി ടാറ്റാ സണ്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ജയശങ്കറിന്റെ പ്രവര്‍ത്തനം ടാറ്റാ കമ്പനിയുടെ പ്രവര്‍ത്തനം വിദേശത്ത് ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും വിദേശ കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ അറിവും പ്രവര്‍ത്തി പരിചയവും ടാറ്റയുടെ ബ്രാന്‍ഡിനെ വിദേശ രാജ്യങ്ങളില്‍മുനന്നിലെത്തിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

2015 മുതല്‍ 2018 ജനുവരി വരെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജയശങ്കര്‍ 1977 ലാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസില്‍ ചേരുന്നത്. 2018 വരെയുള്ള കാലയളവില്‍ സിംഗപ്പൂരില്‍ ഹൈക്കമ്മീഷറണായും ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ അംബാസിഡറായും ജയശങ്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top Stories
Share it
Top