മനുഷ്യസൗന്ദര്യം കൂട്ടാന്‍ മിണ്ടാപ്രാണികളില്‍ പരീക്ഷണം വേണ്ടെന്ന് സണ്ണി ലിയോണ്‍ 

മുംബൈ: മൃഗങ്ങളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരീക്ഷണത്തെ എതിര്‍ത്ത് ചലച്ചിത്രതാരം സണ്ണി ലിയോണ്‍. മൃഗസ്നേഹി കൂടിയായ സണ്ണി വെറുതെ പറയുക മാത്രമല്ല...

മനുഷ്യസൗന്ദര്യം കൂട്ടാന്‍ മിണ്ടാപ്രാണികളില്‍ പരീക്ഷണം വേണ്ടെന്ന് സണ്ണി ലിയോണ്‍ 

മുംബൈ: മൃഗങ്ങളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരീക്ഷണത്തെ എതിര്‍ത്ത് ചലച്ചിത്രതാരം സണ്ണി ലിയോണ്‍. മൃഗസ്നേഹി കൂടിയായ സണ്ണി വെറുതെ പറയുക മാത്രമല്ല ഇക്കാര്യം പ്രാവർത്തികമാക്കുകയും ചെയ്തു. ഇനിമുതൽ തന്റെ ഉടമസ്ഥതയിലുള്ള സൗന്ദര്യ വര്‍ദ്ധക ബ്രാന്‍ഡായ 'സ്റ്റാര്‍ സ്റ്റ്രക്ക് ബൈ സണ്ണി ലിയോണീസ്' മൃഗങ്ങളില്‍ പരീക്ഷിക്കില്ലെന്ന തീരുമാനം താരം കൈക്കൊണ്ടു. ഇതിനായി രാജ്യാന്തക സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് (പീറ്റ)യുമായി സഹകരിക്കുമെന്നും താരം വ്യക്തമാക്കി.

തന്റെ ബ്രാന്‍ഡില്‍ ഇനിമുതല്‍ പീറ്റയുടെ ലോഗോകൂടി ഉള്‍പ്പെടുത്തുമെന്നും താരം പറഞ്ഞു. മൃഗങ്ങളെ പരീക്ഷണ വസ്തുവാക്കുന്നതിനെ എതിര്‍ക്കുകയും ശക്തമായ നടപടി കൈക്കൊള്ളുകയും ചെയ്യുന്ന രാജ്യാന്തര സംഘടനയാണ് പീറ്റ. പുതിയ കൂട്ടുകെട്ടിലൂടെ സ്റ്റാര്‍ സ്റ്റ്രക്ക് ബൈ സണ്ണി ലിയോണീസ് ഉത്പ്പന്നങ്ങള്‍ മൃഗങ്ങളില്‍ പരീക്ഷണത്തിന് വിധേയമാക്കാതെയാകും വിപണിയിലെത്തുക.

ഇക്കാലത്ത്, ഉപഭോക്താക്കള്‍ ഉത്പ്പന്നങ്ങള്‍ വാങ്ങുന്നതിന് മുമ്പ് അവ മൃഗങ്ങള്‍ക്ക് ദോഷംചെയ്യില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്. പീറ്റയുടെ ലോഗോ സ്റ്റാര്‍ സ്റ്റ്രക്ക് ഉത്പ്പന്നത്തില്‍ ഉപയോഗിക്കുന്നതിലൂടെ തങ്ങള്‍ മൃഗങ്ങളെ പരീക്ഷണത്തിന് വിധേയമാക്കുന്നതിനും കൊല്ലുന്നതിനും എതിരാണെന്ന സന്ദേശം നല്‍കാന്‍ സാധിക്കും സണ്ണി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇതിനു മുന്നോടിയായി ഒണ്‍ലൈന്‍ ക്യാപെയിന്‍ ആരംഭിക്കുമെന്നും താരം വ്യക്തമാക്കി. 2016ലെ പീറ്റ പേഴ്‌സണ്‍ ഓഫ് ദ ഇയറായിരുന്നു സണ്ണി ലിയോണ്‍

Story by
Read More >>