മൊബൈല്‍ കമ്പനികള്‍ക്ക് നിയന്ത്രണം:ഗൂഗിളിന് 500 കോടി ഡോളര്‍ പിഴ 

ലണ്ടന്‍: പ്രമുഖ സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളിന് യൂറോാപ്യന്‍ യൂണിയന്‍ 500 കോാടി യു എസ് ഡോളര്‍ പിഴചുമത്തി. ആന്‍ഡ്രോയിഡ് സിസ്റ്റം ഉപയോഗിക്കുന്നതിന്...

മൊബൈല്‍ കമ്പനികള്‍ക്ക് നിയന്ത്രണം:ഗൂഗിളിന് 500 കോടി ഡോളര്‍ പിഴ 

ലണ്ടന്‍: പ്രമുഖ സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളിന് യൂറോാപ്യന്‍ യൂണിയന്‍ 500 കോാടി യു എസ് ഡോളര്‍ പിഴചുമത്തി. ആന്‍ഡ്രോയിഡ് സിസ്റ്റം ഉപയോഗിക്കുന്നതിന് മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ക്കുമേല്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നതിനാണ് പിഴ.

മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ മുന്‍കൂട്ടി സെര്‍ച്ച് എന്‍ജിന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അല്ലാത്തപക്ഷം ആന്‍ഡ്രോയിഡ് ഉപയോഗിക്കാന്‍ ആവില്ലെന്നുമായിരുന്നു ഗൂഗിളിന്റെ തീരുമാനം.

ഇത്തരം നടപടികള്‍ നിയമവിരുദ്ധമാണെന്നാണ് യൂറോപ്യന്‍ യൂണിയന്റെ കണ്ടെത്തല്‍. അമേരിക്കന്‍ കമ്പനിയായ ഗൂഗിള്‍ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ സെര്‍ച്ച് എന്‍ജിന്‍ ആണ്.

Story by
Read More >>