മാന്ദ്യകാല സാമ്പത്തിക ചിന്തകള്‍ 

Published On: 11 April 2018 9:00 AM GMT
മാന്ദ്യകാല സാമ്പത്തിക ചിന്തകള്‍ 

ആഗോള സാമ്പത്തിക പ്രതിസന്ധി മുതലുള്ള ഒരു പതിറ്റാണ്ടുകാലം ഞെരുക്കത്തിലാണെന്നു പറയാം. ഒരു മഹായുദ്ധവും പൊട്ടിപ്പുറപ്പെട്ടില്ലെന്നു മാത്രമല്ല 1930കളിലെ വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ച ബാങ്കിങ് പരാജയങ്ങളുള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങളും ഏറെക്കുറെ ദൂരീകരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും സാമ്പത്തിക പ്രതിസന്ധിയുണ്ടായി. ദൂരീകരിച്ചെന്നു കരുതിയ പല പ്രശ്‌നങ്ങളും യഥാര്‍ഥത്തില്‍ ദൂരീകരിക്കപ്പെട്ടിരുന്നില്ലെന്ന് വീണ്ടുമുണ്ടായ സാമ്പത്തികപ്രശ്‌നങ്ങളില്‍ നിന്നും വ്യക്തമാകുന്നു.

രണ്ടാംലോകയുദ്ധത്തിന്റെ ചാരത്തില്‍ നിന്നും രൂപീകരിച്ച ആഗോളക്രമത്തില്‍ നിന്നാണ് 2008ലെ സാമ്പത്തിക പ്രതിസന്ധിയുടെ കഥയാരംഭിക്കുന്നത് എന്നു വേണമെങ്കില്‍ പറയാം. ലോക സാമ്പത്തിക വ്യവസ്ഥയുടെ സുപ്രധാന മേഖലകള്‍ പുതുക്കിപ്പണിയാന്‍ ബ്രെട്ടന്‍ വുഡ്‌സ് സ്ഥാപനങ്ങളും (ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി) മാര്‍ഷല്‍ പ്ലാനും യൂറോപ്യന്‍ ഇക്കണോമിക് കമ്യൂണിറ്റിയും പിന്തുണ നല്‍കി. രണ്ടാം ലോകയുദ്ധം അവസാനിച്ച് ശീതയുദ്ധം തുടരുന്നതിനിടയിലും അവര്‍ ആഗോളവത്കരണത്തിന് തുടക്കം കുറിച്ചു.

1960കളുടെ അവസാനം മുതല്‍ 70കളുടെ തുടക്കം വരെയുള്ള കാലഘട്ടത്തില്‍ ആഗോളവത്കരണ നടപടികള്‍ തടസ്സപ്പെട്ടു. വിയറ്റ്‌നാം യുദ്ധം കാരണം യുഎസ് ഡോളര്‍ സ്വര്‍ണത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് റദ്ദാക്കിയതും 1973 ല്‍ എണ്ണവിലയിലേറ്റ തിരിച്ചടിയും നാണയപ്പെരുപ്പവും കാരണമായിരുന്നു ഇത്. എന്നാല്‍ ബ്രിട്ടനും യുഎസും ഈ സമയത്ത് ഒരു തരത്തിലുള്ള യാഥാസ്ഥിതിക വിപ്ലവത്തിനായി കോപ്പു കൂട്ടുകയും നിയന്ത്രണം എടുത്തു കളയുക, വ്യാവസായിക മേഖലയിലെ ഉദാരവല്‍ക്കരണം, അഭൂതപൂര്‍വമായ മൂലധന നിക്ഷേപം ഉള്‍പ്പെടെയുള്ള നവ ഉദാരീകരണ നയങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഇന്ധനവളര്‍ച്ചയ്ക്കും വികസനത്തിനും ഈ മാറ്റിപ്പണിത ആഗോളവത്കരണം സഹായകമായെങ്കിലും അതിന്റെ ഭവിഷ്യത്ത് അസമവുമായിരുന്നു. അതോടൊപ്പം, അത് രൂപപ്പെടുത്തിയ ധനപരവും സാമ്പത്തികവുമായ മാറ്റങ്ങള്‍ നിയമപരവും ധാര്‍മികവുമായ അനുരൂപീകരണം വേഗത്തിലാക്കുകയും ചെയ്തു. പ്രധാനമായും പരോക്ഷഫലമുണ്ടാക്കുന്നതും നൂതനവുമായ സാമ്പത്തിക ഉപകരണങ്ങളാണ് ഉപയോഗിക്കപ്പെട്ടത്. ഇതിന്റെ ഫലമായി ലോക സാമ്പത്തിക വ്യവസ്ഥയുടെ സേവകന്‍ എന്ന നിലയില്‍ നിന്നും പ്രധാനപ്പെട്ട വസ്തുതയായി ധനം മാറി.

ഇത്രയെല്ലാം ആശയങ്ങള്‍ നല്‍കിയിട്ടും, ആഴത്തിലുള്ളതും ദൂരവ്യാപകവുമായ പ്രതിസന്ധിയുണ്ടായപ്പോള്‍ ധനകാര്യ സംവിധാനം പിന്തുടര്‍ന്നുവന്ന രീതിയില്‍ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ ഇന്ന് ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പുനപ്രാപ്തിക്ക് സാധിച്ചില്ല. യൂഎസിലെയും യൂറോപ്പിലെയും രാഷ്ട്രീയ വികാസങ്ങള്‍ ഇത് പ്രകടമാക്കുന്നതായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അമേരിക്ക ആദ്യം എന്ന നയം പ്രചരിപ്പിക്കുന്നത് തുടരുകയാണ്. സ്റ്റീല്‍ അലൂമിനിയം എന്നിവയുടെ ഇറക്കുമതിത്തീരുവ അടുത്തിടെ വര്‍ധിപ്പിച്ചത് അമേരിക്കയുടെ ഈ നയം പ്രകടമാക്കുന്നതാണ്. ബ്രെക്‌സിറ്റിനെ അനുകൂലിച്ചുകൊണ്ട് ബ്രിട്ടനില്‍ നടന്ന വോട്ടെടുപ്പും സമാനരീതിയില്‍ പ്രത്യാഘാതമുണ്ടാക്കുന്നതാണ്. അതിനിടെ, രാജ്യ നിയന്ത്രണത്തിലുള്ള മുതലാളിത്വം ചൈനയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് അതിന്റേതായ സംരക്ഷണം ഉറപ്പാക്കി.

പുതിയ മാതൃകയിലുള്ള മത്സരങ്ങളെ ദ്രുവീകരിക്കുന്നതും വ്യാപാരത്തെ പ്രതിരോധിക്കുന്നതും വിശ്വാസം വീണ്ടെടുക്കാനുതകുന്നതല്ല. പകരം ധനകാര്യമേഖലയിലുള്ള നിയന്ത്രണം വീണ്ടെടുക്കുകയാണ് വേണ്ടത്. 2015ലെ ചരിത്രപ്രധാനമായ മൂന്നു സമ്മേളനങ്ങളില്‍ ലോകം അംഗീകരിച്ചതിന് ഉപരിയായുള്ള ഒരു കൂട്ടം ലക്ഷ്യങ്ങള്‍ കൈവരിച്ചുകൊണ്ട് ധനം സമ്പദ്‌വ്യവസ്ഥയെ സേവിക്കുകയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ഫിനാന്‍സിങ് ഫോര്‍ ഡവലപ്‌മെന്റ് എന്ന വിഷയത്തില്‍ മൂന്നാമത്തെ സമ്മേളനം എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ നടന്നു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവും ആയ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും സുസ്ഥിരവികസനത്തിനായുള്ള സാമ്പത്തിക ഒഴുക്കും നയവും തമ്മില്‍ പൊരുത്തപ്പെടേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ സുസ്ഥിര വികസന സമ്മേളനത്തില്‍ യുഎന്‍ അംഗരാജ്യങ്ങള്‍ ഒരു പുതിയ ആഗോള അജണ്ടക്ക് അംഗീകാരം നല്‍കി. പാരീസില്‍ ചേര്‍ന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ ആഗോള താപനം രണ്ടു ഡിഗ്രി സെല്‍ഷ്യസ് കുറയ്ക്കാനാന്‍ നടപടികള്‍ സ്വീകരിക്കാന്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ ധാരണയായി.

ഈ ലക്ഷ്യങ്ങള്‍ സംയോജിപ്പിക്കാന്‍ സാധിച്ചത് ആദ്യചുവടുവെയ്പായിരുന്നു. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന കാര്യം ലോകം ഗൗരവത്തോടെയാണ് കാണുന്നതെങ്കില്‍ അവയ്ക്കായി ധനസഹായം ലഭിക്കുന്നതിന് ഫലപ്രദമായ ഒരു സംവിധാനം ഉണ്ടാക്കേണ്ടതുണ്ട്. ശരിയായ ഉദ്ദേശ്യത്തോടു കൂടി തയ്യാറാക്കിയ നിയന്ത്രണങ്ങളുടെ പിന്തുണയും അതിന് ആവശ്യമാണ്. ഈ മേഖലയില്‍ ഇതുവരെ ഒരു വികസനം സാധ്യമായിട്ടില്ല എന്നതാണ് മൂലധനത്തിന്റെ തെറ്റായ വിനിയോഗം തുടര്‍ന്നുകൊണ്ടിരിക്കുന്നതില്‍ നിന്നും വ്യക്തമാകുന്നത്.

ഓഹരി ഉടമകള്‍ ദീര്‍ഘകാലം ലക്ഷ്യമാക്കിയുള്ള നിക്ഷേപങ്ങളിലും വ്യവസായങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പണം യഥാര്‍ഥത്തില്‍ ഉപയോഗപ്രദമാക്കുകയും അംഗീകൃത ലക്ഷ്യങ്ങള്‍ക്കായി വളര്‍ച്ചയെ സന്തുലിതമാക്കുകയും ആഗോള ലക്ഷ്യങ്ങളാല്‍ വഴികാട്ടപ്പെടുകയും ചെയ്യേണ്ടതുണ്ട്. നമ്മള്‍ അത് നിരന്തരം പറയുകയും ചെയ്യുകയും ചെയ്തുകൊണ്ടിരിക്കണം. അതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല.

ചില മേഖലകള്‍ക്ക് ആഗോള ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത വളരെ ദുര്‍ബലമാണ്. പാരിസ് കാലാവസ്ഥാ കരാറിന്റെയും യുഎസിന്റെയും കാര്യം അങ്ങനെയാണ്. പ്രതിബദ്ധത പൂര്‍ണമായും ആസാധുവായി. പക്ഷേ വിജയിക്കണമെങ്കില്‍ എല്ലാവരും തട്ടകത്തില്‍ തന്നെ വേണം. പഴയ രീതികള്‍ പുതുക്കാനും വളരെ പെട്ടെന്നു തന്നെ പുതിയവ വികസിപ്പിച്ചെടുക്കാനും പ്രാപ്തിയുള്ള ബഹുമുഖ ധനവ്യാപാരികളും ആവശ്യമാണ്. സ്വകാര്യമേഖലയിലെ നിക്ഷേപം സ്വരുക്കൂട്ടുന്നതിന് ഇതുപകരിക്കും. സ്വകാര്യമേഖല അതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സ്വകാര്യ-പൊതു പങ്കാളിത്വത്തിനായി പുതുക്കിയ രീതി തുറന്നുവയ്‌ക്കേണ്ടതുണ്ട്.

ബെര്‍ട്രോന്‍ഡ് ബാഡ്രേ


Top Stories
Share it
Top