അള്‍ട്രാടെകിന് അനുകൂലമായി ബിനാനി സിമന്റിന്റെ വോട്ടിംഗ്

കൊല്‍ക്കത്ത: പ്രമുഖ സിമന്റ് നിര്‍മ്മാതാക്കളായ ബിനാനി സിമന്റിന്റെ ക്രഡിറ്റേഴ്‌സ് കമ്മിറ്റി ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാ ടെകിന് അനുകൂലമായി...

അള്‍ട്രാടെകിന് അനുകൂലമായി ബിനാനി സിമന്റിന്റെ വോട്ടിംഗ്

കൊല്‍ക്കത്ത: പ്രമുഖ സിമന്റ് നിര്‍മ്മാതാക്കളായ ബിനാനി സിമന്റിന്റെ ക്രഡിറ്റേഴ്‌സ് കമ്മിറ്റി ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാ ടെകിന് അനുകൂലമായി വോട്ട് ചെയ്തു. അള്‍ട്രാ ടെക് നല്‍കിയ 79.60 ബില്യണ്‍ രൂപയ്ക്കാണ് ലേലത്തില്‍ അള്‍്ട്രടെകിന് അനുകൂലമായി വോട്ട് ചെയ്തത്. തിങ്കളാഴ്ച മുംബൈയിലായിരുന്നു ലേല നടപടി.

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കമ്പനിയായ അള്‍ട്രാ ടെകിന്റെ എല്ലാ 100ശതമാനം വോട്ടുകളും തങ്ങളുടെ പ്രൊജക്ടിന്റെ ന്യായമായ അവകാശവാദങ്ങള്‍ സംരക്ഷിക്കാന്‍ അനുകൂലമായി തീരുമാനമെടുത്തെന്ന് യോഗത്തില്‍ പങ്കെടുത്ത ബിനാനി ഗ്രൂപ്പ് വൃത്തങ്ങള്‍ പറഞ്ഞു. തിങ്കളാഴ്ചത്തെ തീരുമാനത്തെ തുടര്‍ന്ന് അള്‍ട്രാടെക് രജപുത്താന ഡാല്‍മിയ ഭാരതിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് പകരമുള്ള പുതിയ പങ്കാളിയായി മാറി.

Story by
Read More >>