ഇന്ത്യന്‍ മൊബൈല്‍ വിപണി പിടിച്ചടക്കി ഷവോമി; 89 ദിവസത്തിനിടെ വിറ്റത് 90 ലക്ഷം ഫോണുകള്‍

Published On: 24 April 2018 12:15 PM GMT
ഇന്ത്യന്‍ മൊബൈല്‍ വിപണി പിടിച്ചടക്കി ഷവോമി; 89 ദിവസത്തിനിടെ വിറ്റത് 90 ലക്ഷം ഫോണുകള്‍

വിലക്കുറവും ഗുണമേന്മയും കൊണ്ട് ഇന്ത്യന്‍ മൊബൈല്‍ വിപണി പിടിച്ചടക്കുകയാണ് ഷവോമി. 2018ലെ ആദ്യപാദത്തില്‍ ഷവോമി വിറ്റത് 90 ലക്ഷം ഫോണുകളാണ്. അതില്‍ തന്നെ 35 ലക്ഷം റെഡ്മി 5എ ഫോണുകളാണ് വിറ്റത്.

ഇന്ത്യന്‍ മൊബൈല്‍ വില്‍പ്പനയില്‍ ഷവോമി 31 ശതമാനമാണ് കൈയ്യാളുന്നത്. സാംസങിന് 25 ശതമാനമാണ്. സാംസങ് ആദ്യ പാദത്തില്‍ 75 ലക്ഷം ഫോണുകള്‍ വിറ്റപ്പോള്‍ ഓപ്പോ വിറ്റത് 28 ലക്ഷം ഫോണുകളാണ്. വിവോ ആവട്ടെ 21 ലക്ഷം ഫോണുകളും.

35 ലക്ഷം റെഡ്മി 5എ ഫോണുകള്‍ വിറ്റഴിഞ്ഞപ്പോള്‍ സാംസഗ് ഗ്യാലകസ്ി ജെ7 നെക്സ്റ്റ് 15 ലക്ഷം ആണ് വിറ്റത്.

Top Stories
Share it
Top