കേന്ദ്രം ഇറക്കുമതി ചുങ്കം ഉയര്‍ത്തി; ഷവോമി ഉത്പന്നങ്ങളുടെ വിലകൂടി

Published On: 2018-05-02 14:15:00.0
കേന്ദ്രം ഇറക്കുമതി ചുങ്കം ഉയര്‍ത്തി; ഷവോമി ഉത്പന്നങ്ങളുടെ വിലകൂടി

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്ന കമ്പനി ഇപ്പോള്‍ ഷവോമിയാണ്. ഫോണിന് പുറമേ പുതുതായി രംഗത്തിറക്കിയ എംഐ ടിവിക്കും ആവശ്യക്കാരേറെയാണ്. വിലക്കുറവും കൂടുതല്‍ സൗകര്യങ്ങളും എന്നതാണ് ഷവോമിയെ പ്രിയപ്പെട്ട ബ്രാന്‍ഡ് ആക്കിതീര്‍ത്തത്. എന്നാല്‍ ഇപ്പോള്‍ കഥമാറി. ഷവോമി ഉത്പന്നങ്ങള്‍ക്ക് വില കൂടി.


കേന്ദ്രം ഇറക്കുമതി ചുങ്കം ഉയര്‍ത്തിയതാണ് വിലക്കയറ്റത്തിന് കാരണം. പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍(പിസിബി), ക്യാമറ മോഡ്യൂളുകള്‍, കണക്ടറുകള്‍ എന്നിവയുടെ ഇറക്കുമതി ചുങ്കം 10 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതാണ് വിലക്കയറ്റത്തിന് കാരണം.

റെഡ്മി നോട്ട് 5 പ്രോയ്ക്ക് 1000 രൂപയും എംഐ ടിവി 4ന് 5000 രൂപയും വര്‍ധിപ്പിച്ചു. എന്നാല്‍ പഴയ വിലക്ക് പ്രീ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നവര്‍ക്ക് വില വര്‍ധന ബാധിക്കില്ല.

Top Stories
Share it
Top