33 ഉൽപ്പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് കുറയ്ക്കാൻ തീരുമാനം

ഗിയര്‍ ബോക്‌സ്, മോണിറ്ററുകള്‍, 32 ഇഞ്ച് ടി.വി, വീഡിയോ ഗെയിം, ഡിജിറ്റല്‍ ക്യാമറ, ലിഥിയം അയേൺ ബാറ്ററി, ടയർ എന്നിവയുടെ നികുതി 28ല്‍ നിന്ന് 18 ആക്കി കുറച്ചു. അംഗ വൈകല്യമുള്ളവരുടെ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ഉപകരണത്തിന്റെ വില 28 ല്‍ നിന്ന് 18 ആക്കി കുറച്ചു

33 ഉൽപ്പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് കുറയ്ക്കാൻ തീരുമാനം

ന്യൂഡല്‍ഹി: നിത്യോപതയോഗ സാധനങ്ങളടക്കം 33 ഉൽപ്പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് കുറയ്ക്കാൻ 31ാമത് ജി.എസ്.ടി കൗൺസിൽ യോ​ഗത്തിൽ തീരുമാനം. 26 ഉത്പന്നങ്ങളുടെ ജി.എസ്.ടി 18-ല്‍ നിന്ന് 12-ഉം അഞ്ചും ശതമാനമാക്കി വെട്ടിക്കുറച്ചപ്പോള്‍ 28 ശതമാനമായിരുന്ന ഏഴ് ഉൽപ്പന്നങ്ങളുടെ ജി.എസ്.ടി 18 ആക്കി കുറച്ചു. പുതുക്കിയ നികുതി നിരക്ക് 2019 ജനുവരി ഒന്നു മുതലാണ് നിലവില്‍ വരിക.

ഗിയര്‍ ബോക്‌സ്, മോണിറ്ററുകള്‍, 32 ഇഞ്ച് ടി.വി, വീഡിയോ ഗെയിം, ഡിജിറ്റല്‍ ക്യാമറ, ലിഥിയം അയേൺ ബാറ്ററി, ടയർ എന്നിവയുടെ നികുതി 28ല്‍ നിന്ന് 18 ആക്കി കുറച്ചു. അംഗ വൈകല്യമുള്ളവരുടെ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ഉപകരണത്തിന്റെ വില 28 ല്‍ നിന്ന് 18 ആക്കി കുറച്ചു. ഇതോടെ ആഡംബര വസ്തുക്കൾ മാത്രമാണ് 28 ശതമാനം നികുതി സ്ലാബിലുള്ളത്.

ആഡംബര വസ്തുക്കള്‍ ഒഴികെയുള്ളവയെ 18 ശതമാനത്തിലേക്ക് കൊണ്ടു വരണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നുവെന്ന് യോഗത്തിന് ശേഷം പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി പറഞ്ഞു.

Read More >>