നീരവ് മോദിയുടെ 637 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ നിന്നും 216 കോടി രൂപയുടെ രണ്ടു അപ്പാര്‍ട്ടുമെന്റുകളും, നീരവ് മോദി, പൂര്‍വി മോദി എന്നിവരുടെ പേരിലുള്ള അഞ്ച് അക്കൗണ്ടുകളിലായുള്ള 278 കോടി രൂപയും, സിംഗപ്പൂര്‍ ബാങ്കിലുള്ള 44 കോടി രൂപയും കണ്ടെടുത്തിട്ടുണ്ട്.

നീരവ് മോദിയുടെ 637 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ലണ്ടന്‍ : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടി രൂപ വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ സ്വര്‍ണ്ണവ്യാപാരി നീരവ് മോദിയുടെ 637 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇന്ത്യക്കകത്തും, ന്യൂയോര്‍ക്ക്, യു.കെ എന്നിവിടങ്ങളിലുമായി കണ്ടെടുത്ത സ്വത്തുക്കളില്‍ വന്‍ വിലമതിക്കുന്ന ആഭരണങ്ങളും അത്യാഢംബര ഫ്‌ളാറ്റും ഉള്‍പ്പെടുന്നു.

22.69 കോടി വിലമതിക്കുന്ന വജ്രാഭരണങ്ങള്‍ 23 ഷിപ്മെന്റുകളിലാണ് ഹോങ്കോങില്‍ നിന്നും ഇന്ത്യയിലെത്തിച്ചത്. ഹോങ്കോങില്‍ ഏകദേശം 85 കോടി രൂപയുടെ ആഭരണ ശേഖരം നീരവ് മോദിക്കുണ്ടെന്നാണ് കരുതുന്നത്. സഹോദരി പൂര്‍വി മോദിയുടെ പേരില്‍ ലണ്ടനിലുള്ള ഫ്‌ളാറ്റാണ് കണ്ടുകെട്ടിയ മറ്റു സ്വത്തുവക. 57 കോടി രൂപ വരുന്ന ഈ അത്യാഢംബര ഫ്‌ളാറ്റ് 2017 ലാണ് പൂര്‍വിയുടെ പേരിലാക്കുന്നത്.

ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ നിന്നും 216 കോടി രൂപയുടെ രണ്ടു അപ്പാര്‍ട്ടുമെന്റുകളും, നീരവ് മോദി, പൂര്‍വി മോദി എന്നിവരുടെ പേരിലുള്ള അഞ്ച് അക്കൗണ്ടുകളിലായുള്ള 278 കോടി രൂപയും, സിംഗപ്പൂര്‍ ബാങ്കിലുള്ള 44 കോടി രൂപയും കണ്ടെടുത്തിട്ടുണ്ട്.

മോദിയെ പോലെ മാതൃരാജ്യത്തെ വഞ്ചിച്ച് വിദേശത്തേക്കു നാടുവിടുന്നവരുടെ സ്വത്തുക്കള്‍ ക്രിമിനല്‍ അന്വേഷണത്തിലൂടെ കണ്ടുകെട്ടാന്‍ സാധിക്കുന്നത് വളരെ അപൂര്‍വ്വമാണ്.

Read More >>