ഇന്ധന വിലയിൽ നേരിയ കുറവ്

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വിലയിൽ നേരിയ കുറവ്. പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് എണ്ണ കമ്പനികൾ കുറച്ചത്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ...

ഇന്ധന വിലയിൽ നേരിയ കുറവ്

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വിലയിൽ നേരിയ കുറവ്. പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് എണ്ണ കമ്പനികൾ കുറച്ചത്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 77.56 രൂപയും ഡീസലിന് 72.31 രൂപയുമാണ് വിൽപന വില.

മുംബൈയിൽ പെട്രോളിന് 17 പൈസയും ഡീസലിന് 16 പൈസയുമാണ് വില കുറഞ്ഞത്. പെട്രോളിന് 83.07 രൂപയും ഡീസലിന് 75.76 രൂപയുമാണ്. നികുതി ഘടനയുടെ വ്യത്യാസം അനുസരിച്ച് സംസ്ഥാനങ്ങളിലെ ഇന്ധനവിലയിൽ മാറ്റമുണ്ടാകും.

Read More >>