ആര്‍.ബി.ഐ ഗവര്‍ണര്‍ക്കു ആര്‍.എസ്.എസിന്റെ താക്കീത്

പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ സാമ്പത്തിക നയം ഉദാരമാക്കുന്നതിനുവേണ്ടി കേന്ദ്രം നടത്തുന്ന സമ്മര്‍ദ്ദം അംഗീകരിക്കില്ലെന്ന സൂചനയാണ് ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നല്‍കിയത്.

ആര്‍.ബി.ഐ ഗവര്‍ണര്‍ക്കു ആര്‍.എസ്.എസിന്റെ താക്കീത്

ന്യുഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാറിനെ അനുസരിച്ചും പിന്തുണച്ചും മുന്നോട്ടുപോകണം അല്ലാത്തപക്ഷം രാജിവെച്ച് സ്ഥാനം ഒഴിയണം. ആര്‍.എസ്.എസ് സാമ്പത്തിക കാര്യ മേധാവി അശ്വനി മഹാജന്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുമായുളള അഭിപ്രായവ്യത്യാസം പരസ്യമാക്കരുതെന്നും ഗവര്‍ണറോട് ആര്‍.എസ്.എസ് നേതാവ് ആവശ്യപ്പെട്ടു. ''അച്ചടക്കം പാലിക്കാന്‍ കഴിയില്ലെങ്കില്‍ രാജി വെയ്ക്കുന്നതാണ് നല്ലത്.'' അശ്വനി കുമാര്‍ പറഞ്ഞു. സാമ്പത്തിക കാര്യവിഭാഗമായ സ്വദേശി ജാഗരന്‍ മഞ്ച് (എസ്.ജെ.എം.) മേധാവിയാണ് അശ്വനി കുമാര്‍.

സര്‍ക്കാറുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ രാജിവെയ്ക്കുമെന്നു അഭ്യുഹം പരന്നിരുന്നു. ''റിസര്‍വ്വ് ബാങ്കിന്റെ സ്വാതന്ത്ര്യം തകര്‍ക്കുന്നത് വലിയ ദുരന്തമുണ്ടാക്കുമെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ അചാര്യ അഭിപ്രായപ്പെട്ടത് കേന്ദ്രവും ബാങ്കും തമ്മിലുളള ബന്ധം വഷളാക്കിയിരുന്നു.''

പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ സാമ്പത്തിക നയം ഉദാരമാക്കുന്നതിനുവേണ്ടി കേന്ദ്രം നടത്തുന്ന സമ്മര്‍ദ്ദം അംഗീകരിക്കില്ലെന്ന സൂചനയാണ് ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നല്‍കിയത്.

Read More >>