'സോഷ്യല്‍ ജസ്റ്റിസ്' പടിയിറങ്ങുമ്പോള്‍

മറ്റൊരു സംഭവം, കുര്യന്‍ ജോസഫ് കുടുംബസമേതം ആഗ്രയിലെ താജ്മഹല്‍ കാണാന്‍ പോയപ്പോഴാണ്. താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ ജസ്റ്റിസിന്റെ ശ്രദ്ധ സമീപപ്രദേശത്ത് നിന്ന് ഉയര്‍ന്ന ചെറിയ പുകയിലാണ് ഉടക്കിയത്. താജ്മഹലിന് സമീപത്തുള്ള പൊതുശ്മശാനത്തില്‍ നിന്നായിരുന്നു പുക. ഡല്‍ഹിയിലെത്തിയ ഉടനെ ഇക്കാര്യം സൂചിപ്പിച്ച്, അക്കാലത്ത് ചീഫ് ജസ്റ്റിസായിരുന്ന എച്ച്. എല്‍ ദത്തുവിന് അദ്ദേഹം ഒരു കത്തെഴുതി. ഈ കത്ത് പൊതുതാല്‍പര്യ ഹര്‍ജിയാക്കി. തുടര്‍ന്ന് താജ്മഹലുമായി ബന്ധപ്പെട്ട് സമാനമായ മറ്റു കേസുകളുടെ ഭാഗമാക്കി ഇതും പരിഗണിച്ചു. ശ്മശാനം അടിയന്തരമായി അവിടെ നിന്ന് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവിട്ടു.

സോഷ്യല്‍ ജസ്റ്റിസ് പടിയിറങ്ങുമ്പോള്‍

സിദ്ദീഖ് കെ

18 വര്‍ഷം ന്യായാധിപനായി സേവനം അനുഷ്ഠിച്ച കുര്യന്‍ ജോസഫ് 29ന് പടിയിറങ്ങുകയാണ്. 2000 ജൂലൈ 12ന് കേരള ഹൈക്കോടതി ജഡ്ജിയായി തുടങ്ങിയ കുര്യന്‍ ജോസഫിന്റെ നീതിന്യായത്തിന്റെ വഴിയിലൂടെയുള്ള ഔദ്യോഗിക യാത്ര അവസാനിക്കുകയാണ്. 2010 ഫെബ്രുവരിയില്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2013 മാര്‍ച്ച് എട്ടിന് സുപ്രിം കോടതി ജഡ്ജിയായും സത്യപ്രതിജ്ഞ ചെയ്ത കുര്യന്‍ ജോസഫ് പടിയിറങ്ങുമ്പോള്‍ രാജ്യം കണ്ട ഒരു 'സോഷ്യല്‍ ജസ്റ്റിസിന്റെ' വിടവാങ്ങലാണ് നടക്കുന്നത്.

സുപ്രിം കോടതി ജസ്റ്റിസായി കുര്യന്‍ ജോസഫ് ഡല്‍ഹിയിലെത്തിയ അതേ കാലയളവില്‍ തന്നെ ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായി എത്തിയ ഒരാളെന്ന നിലയില്‍ അദ്ദേഹം 'മാനുഷികമായി' ഇടപെട്ട നിരവധി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനായിട്ടുണ്ട്. സാമൂഹിക വിഷയങ്ങളില്‍ സ്വമേധയാ ഇടപെടുന്ന വ്യക്തിയാണ് കുര്യന്‍ ജോസഫ്. അദ്ദേഹം എവിടെ ചെന്നാലും അവിടങ്ങളിലെ ഒരു സാമൂഹിക പ്രശ്‌നം കോടതികയറുമായിരുന്നു.ഒരിക്കല്‍ ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ പ്രഭാത നടത്തത്തിന് പോയ ജസ്റ്റിസ് കുര്യന്‍ ജോസഫ് അവിടെ കുട്ടികള്‍ ഉപയോഗിക്കുന്ന കായിക വിനോദ സാമഗ്രികള്‍ തുരുമ്പ് പിടിച്ച് നശിച്ച രീതിയില്‍ കാണാനിടയായി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അദ്ദേഹമൊരു കത്തെഴുതി. ഹൈക്കോടതി ചീഫ് ഈ കത്ത് കുര്യന്‍ ജോസഫിന്റെ പേരിലുള്ള ഒരു പൊതുതാല്പര്യ ഹര്‍ജിയായി പരിഗണിച്ച് ഡല്‍ഹിയിലെ മുഴുവന്‍ ഉദ്യാനങ്ങളിലേയും കുട്ടികളുടെ കളിസ്ഥലം അടിയന്തിരമായി പുനരുദ്ധരിക്കാനും ഘട്ടംഘട്ടമായി അവ പരിശോധിക്കാനും ഉത്തരവിട്ടു.

മറ്റൊരു സംഭവം, കുര്യന്‍ ജോസഫ് കുടുംബസമേതം ആഗ്രയിലെ താജ്മഹല്‍ കാണാന്‍ പോയപ്പോഴാണ്. താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ ജസ്റ്റിസിന്റെ ശ്രദ്ധ സമീപപ്രദേശത്ത് നിന്ന് ഉയര്‍ന്ന ചെറിയ പുകയിലാണ് ഉടക്കിയത്. താജ്മഹലിന് സമീപത്തുള്ള പൊതുശ്മശാനത്തില്‍ നിന്നായിരുന്നു പുക. ഡല്‍ഹിയിലെത്തിയ ഉടനെ ഇക്കാര്യം സൂചിപ്പിച്ച്, അക്കാലത്ത് ചീഫ് ജസ്റ്റിസായിരുന്ന എച്ച്. എല്‍ ദത്തുവിന് അദ്ദേഹം ഒരു കത്തെഴുതി. ഈ കത്ത് പൊതുതാല്‍പര്യ ഹര്‍ജിയാക്കി. തുടര്‍ന്ന് താജ്മഹലുമായി ബന്ധപ്പെട്ട് സമാനമായ മറ്റു കേസുകളുടെ ഭാഗമാക്കി ഇതും പരിഗണിച്ചു. ശ്മശാനം അടിയന്തരമായി അവിടെ നിന്ന് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. അച്ഛനും അമ്മയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കോടതി ഇടപെടല്‍ സഹായിച്ചതിനെ തുടര്‍ന്ന് മകന്‍ തനിക്ക് എഴുതിയ കത്ത് മറ്റൊരു വിധിന്യായത്തില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പരാമര്‍ശിച്ചിരുന്നു. വ്യത്യസ്തമായ ഈ വിധി കോടതിയുടെ മാനുഷിക ഇടപെടലിന്റെ മാതൃകയായാണ് അന്ന് വാര്‍ത്തകളില്‍ ഇടം നേടിയത്ചരിത്രത്തില്‍ ഇടം നേടി കുര്യന്‍ ആയിരത്തിലധികം വിധികള്‍ പുറപ്പെടുവിച്ച 10 ജഡ്ജിമാരുടെ പട്ടികയില്‍ പത്താമനും ആദ്യ മലയാളിയുമാണ് കുര്യന്‍ ജോസഫ്. അഞ്ചു വര്‍ഷവും എട്ടുമാസവും നീണ്ട സുപ്രിം കോടതി ന്യായാധിപനായുള്ള സേവനത്തിനിടെയാണ് ഈ നേട്ടം കുര്യന്‍ ജോസഫ് സ്വന്തമാക്കിയത്. ഇക്കാലയളവില്‍ 1031 വിധിന്യായങ്ങള്‍ അദ്ദേഹം പുറപ്പെടുവിച്ചു.നിലവില്‍ കേരള ഗവര്‍ണറായ ജസ്റ്റിസ് പി സദാശിവം 2007- 2014ണ് കാലത്ത് 1145 വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച് എട്ടാം സ്ഥാനത്തുണ്ട്. അഞ്ചു വര്‍ഷവും എട്ടു മാസവുമുള്ള കാലയളവിലാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് കൂടുതല്‍ വിധികള്‍ പ്രസ്താവിച്ച് ന്യായാധിപന്മാരുടെ പട്ടികയില്‍ പത്താമതെത്തിയത്. ജസ്റ്റിസ് കുര്യന്‍ ജോസഫ് വിരമിക്കുമ്പോഴും അദ്ദേഹം ഉന്നയിച്ച ചില പ്രധാനപ്പെട്ട നിയമപ്രശ്‌നങ്ങള്‍ ഇതുവരെയും പരിഹാരമായിട്ടല്ല. അതില്‍ പ്രധാനമായ ഒന്ന് സുപ്രിം കോടതിയുടെ അധികാരി ചീഫ് ജസ്റ്റിസാണോ അതോ ചീഫ് ജസ്റ്റിസിന് തുല്യരാണോ മറ്റു ജഡ്ജിമാര്‍ എന്നതാണ്. ഈയിടെ ഉത്തര്‍പ്രദേശിലെ പ്രസാദ് എജ്യുക്കേഷന്‍ ട്രസ്റ്റ് കേസിലാണ് ചീഫ് ജസ്റ്റിസ് തുല്യരില്‍ ഒന്നാമനാണോ എന്നത് ചര്‍ച്ചയായതും, കുര്യന്‍ ജോസഫ് അടക്കമുള്ള സുപ്രിംകോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി കോടതിക്ക് പുറത്ത് വാര്‍ത്താസമ്മേളനം നടത്തുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതും.

ഈ നിയമപ്രശ്‌നം ആദ്യം ഉന്നയിച്ചത് കുര്യന്‍ ജോസഫായിരുന്നു. യാക്കൂബ് മേമനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട കേസിലാണിക്കാര്യം ആദ്യം ചര്‍ച്ചയായത്. എന്നാല്‍, അത് ചില മാദ്ധ്യമ പ്രവര്‍ത്തകരും നിയമവിദ്യാര്‍ഥികളും മാത്രമെ ചര്‍ച്ച ചെയ്തിരുന്നുള്ളു. തങ്ങളുടെ തിരുത്തല്‍ ഹര്‍ജി പരിഗണനയിലിരിക്കെ തന്നെ മരണ വാറന്റ് പുറപ്പെടുവിച്ചത് നിയമവിരുദ്ധമാണെന്നും, ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ദയാഹര്‍ജി നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ അതില്‍ തീര്‍പ്പുണ്ടാകുന്നത് വരെ മരണ വാറന്റ് റദ്ദാക്കണമെന്നുമുള്ള യാക്കൂബ് മേമന്റെ അഭിഭാഷകര്‍ ഉയര്‍ത്തിയ വാദത്തിനിടെയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് അതിനെക്കാള്‍ വലിയ ഒരു നിയമപ്രശ്‌നം ഉന്നയിച്ചത്. തിരുത്തല്‍ ഹര്‍ജി പരിഗണിച്ച ബെഞ്ചിന്റെ രൂപീകരണത്തില്‍ സുപ്രിം കോടതിയുടെ ചട്ടങ്ങളിലെ 48ാം ഓര്‍ഡറിലെ 4(1), (2) വകുപ്പുകളുടെ ലംഘനമുണ്ടായിട്ടുണ്ടെന്നാണ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാണിച്ചത്. ഇതുപ്രകാരം പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച ബെഞ്ചിലെ അംഗങ്ങളും തിരുത്തല്‍ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഉണ്ടാകണമെന്നാണ് വ്യവസ്ഥ.

ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവേയും ജെ.ചെലമേശ്വറും താനും ഉള്‍പ്പെട്ട ബെഞ്ചാണ് മേമന്റെ പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ തിരുത്തല്‍ ഹര്‍ജി പരിഗണിച്ചത് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജസ്റ്റിസുമാരായ ടി.എസ്. താക്കൂര്‍, അനില്‍ ആര്‍. ദവേ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ്. ഇത് നിയമപരമായി തെറ്റാണെന്നാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാണിച്ചത്. തുടര്‍ന്ന് അദ്ദേഹം വിയോജന വിധി പുറപ്പെടുവിച്ചു. അതേസമയം, ഇത് സാങ്കേതികപ്രശ്‌നം മാത്രമാണെന്നും ചീഫ് ജസ്റ്റിസ് ആണ് സുപ്രിം കോടതിയുടെ മേധാവിയെന്നും അദ്ദേഹമാണ് ബെഞ്ച് രൂപീകരിക്കുന്നതെന്നും അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഇത് പിന്നീട് പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര അംഗീകരിക്കുകയായിരുന്നു.

ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടിയ നിയമപ്രശ്‌നം ഉന്നയിച്ച് കോടതിയെ സമീപിക്കാന്‍ യാക്കൂബ് മേമന് സമയം ലഭിച്ചില്ലെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. നിയമപരമായി അതിന് അവകാശമുണ്ടായിരുന്നു. ജുഡീഷ്യറിയെ കുറിച്ച് തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ മാദ്ധ്യമങ്ങള്‍ പരാജയപ്പെട്ടുവെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് വേണ്ടി ലോകചരിത്രത്തില്‍ ഇത്രയും മഹത്തായ ഒരു കാര്യം ചെയ്തിട്ട് അത് മുമ്പോട്ട് കൊണ്ടുപോകാന്‍ മാദ്ധ്യമങ്ങള്‍ക്കും പെതുസമൂഹത്തിനും സാധിച്ചില്ല.കോളിളക്കം സൃഷ്ടിച്ച് പിന്നീട് വിട്ടുകളയുന്ന രീതി മാദ്ധ്യമങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി.യാതൊരു നിവ്യത്തിയും ഇല്ലാത്തത് കൊണ്ടാണ് ജനുവരി 12ന് വാര്‍ത്താസമ്മേളനം നടത്തിയത്. ചെയ്യുന്നത് എടുത്തുചാട്ടണമാണെന്ന് അറിയാമായിരുന്നു. പക്ഷേ, വേറെ നിര്‍വ്വാഹമില്ലായിരുന്നു. വാര്‍ത്താസമ്മേളനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് നല്ലപോലെ അറിയാമായിരുന്നു. വാര്‍ത്താ സമ്മേളനം നടത്തുന്നതിന് മുമ്പ് വല്ലാത്ത ആത്മസംഘര്‍ഷമായിരുന്നു. അതിന്റെ പ്രത്യേഘാതങ്ങളെ കുറിച്ച് പൂര്‍ണ്ണമായി ബോധ്യമില്ലായിരുന്നെങ്കിലും ഭാഗികമായിട്ടൊക്കെ അറിയാമായിരുന്നു. വാര്‍ത്താ സമ്മേളനം നടത്തിയ ജഡ്ജിമാരില്‍ ജസ്റ്റിസ് ലോകൂര്‍ ഒഴികെ മറ്റു മൂന്നു പേരും പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് വരുന്നവരാണ്. ജുഡീഷ്യറിയും മാദ്ധ്യമങ്ങളും ജാഗ്രതയോടെ കാവല്‍ നിന്നാലെ ജനാധിപത്യം സംശുദ്ധമായി നിലനില്‍ക്കുകയുള്ളൂ.

കാവല്‍നായ കുരച്ചിട്ടും എജമാനന്‍ ഉണരുന്നില്ലെന്ന് കണ്ടപ്പോയാണ് കടിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു ജനുവരി 12ന്റെ വാര്‍ത്താസമ്മേളനത്തെ കുറിച്ച് അദ്ദേഹത്തിന്റെ സരസമായ പ്രതികരണം. മാദ്ധ്യമങ്ങള്‍ക്ക് എല്ലാ വിധ സാഹസികതകളുമാവാം. എന്നാല്‍. ജുഡീഷ്യറിക്ക് സാഹസികമാവാനാവില്ല. ജുഡീഷ്യറി ജാഗ്രതപുലര്‍ത്തുന്നുവെന്ന് മാത്രം. മാദ്ധ്യമങ്ങള്‍ക്ക് ഏതറ്റം വരെ പോയി ജനാധിപത്യത്തെ സംരക്ഷിക്കാനാവും. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മാദ്ധ്യമങ്ങള്‍ക്ക് ലക്ഷ്മണ രേഖയില്ല. എന്നാല്‍, ജുഡീഷ്യറിക്ക് ഭരണഘടനാപരമായ ലക്ഷ്മണ രേഖയുണ്ട്. മാദ്ധ്യമങ്ങള്‍ക്ക് ഭരണഘടനാപരമായി ലക്ഷ്മണ രേഖയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

Read More >>