ഇന്ത്യയിലെ ബോള്‍ഷെവിക്കുകള്‍, കൊച്ചിക്കാരുടെ കൊച്ചിന്‍ പാര്‍ട്ടി

ബോൾഷെവിക്കുകൾക്ക് ഇന്ത്യയിലെന്തു കാര്യം എന്നല്ലേ. ഒന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു ബോൾഷെവിക് പാർട്ടിയും തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നു. 1939ൽ രൂപവത്കരിച്ച ബോൾഷെവിക് പാർട്ടി ഓഫ് ഇന്ത്യ(ബി.പി.ഐ). പശ്ചിമബംഗാളിലെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ പാർട്ടി 1969 വരെ സംസ്ഥാനത്തുണ്ടായിരുന്നു.

ഇന്ത്യയിലെ   ബോള്‍ഷെവിക്കുകള്‍,   കൊച്ചിക്കാരുടെ   കൊച്ചിന്‍ പാര്‍ട്ടി

1903ൽ മാർക്‌സിസ്റ്റ് റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി പിളർന്നാണ് മെൻഷവിക്-ബോൾഷെവിക് ധാരകൾ ഇടതുപാർട്ടിയിൽ ഉണ്ടാകുന്നത്. ഒക്ടോബർ വിപ്ലവത്തിലൂടെ ബോൾഷെവിക്കുകൾ റഷ്യയിലെ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. ലെനിനും ബൊഗ്ദനോവുമായിരുന്നു നേതാക്കൾ. ബോൾഷെവിക്കുകൾക്ക് ഇന്ത്യയിലെന്തു കാര്യം എന്നല്ലേ. ഒന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു ബോൾഷെവിക് പാർട്ടിയും തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നു. 1939ൽ രൂപവത്കരിച്ച ബോൾഷെവിക് പാർട്ടി ഓഫ് ഇന്ത്യ(ബി.പി.ഐ). പശ്ചിമബംഗാളിലെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ പാർട്ടി 1969 വരെ സംസ്ഥാനത്തുണ്ടായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ വേളയിൽ കമ്മ്യൂണിസ്റ്റ്-ട്രേഡ് യൂണിയൻ നേതാവായിരുന്നു ശിശിർ റോയ് ആയിരുന്നു പാർട്ടിയുടെ ജനറൽ സെക്രട്ടറി. മുംബൈ ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി ടാറ്റ ഐയേൺ ആൻഡ് സ്റ്റീൽ കോർപറേഷൻ ടെക്‌നിക്കൽ ഓഫീസറുടെ മകനായിരുന്നു ശിശിർ. 52ൽ ഒരു സ്ഥാനാർത്ഥിയെ മാത്രമാണ് ബി.പി.ഐ നിർത്തിയത്- റോയിയുടെ സഹോദരി സുധ റോയിയെ. ബറക്പൂർ മണ്ഡലത്തിൽ അവർ 16.32 ശതമാനം വോട്ടുപിടിച്ചു.

കോൺഗ്രസ് അടക്കം 14 ദേശീയ പാർട്ടികളാണ് ഒന്നാം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനസംഘം, ബി.പി.ഐ, സി.പി.ഐ, ഫോർവേഡ് ബ്ലോക് (മാർക്‌സിസ്റ്റ് ഗ്രൂപ്പ്), ഫോർവേഡ് ഗ്രൂപ്പ് (റുയ്കാർ ഗ്രൂപ്പ്), ഹിന്ദുമഹാസഭ, കൃഷികാർ ലോക് പാർട്ടി, കിസാൻ മസ്ദൂർ പ്രജ പാർട്ടി, റവല്യൂഷനറി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, അഖില ഭാരതീയ രാമരാജ്യപരിഷത്ത്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, ആൾ ഇന്ത്യാ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ, സോഷ്യലിസ്റ്റ് പാർട്ടി എന്നിവയാരുന്നു ദേശീയകക്ഷികൾ. കോൺഗ്രസ്സിന് 45 ശതമാനം വോട്ടു കിട്ടിയപ്പോൾ രണ്ടാം സ്ഥാനത്തു വന്ന സി.പി.ഐക്ക് 3.3 ശതമാനം വോട്ടേ കിട്ടിയുള്ളൂ. എന്നാൽ 16 സീറ്റു കിട്ടി. 10.6 ശതമാനം വോട്ടുകിട്ടിയ സോഷ്യലിസ്റ്റ് പാർട്ടിക്ക് 12 സീറ്റും. 254 പേരെയാണ് സോഷ്യലിസ്റ്റ് പാർട്ടി അങ്കത്തിനിറക്കിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി 49 ഉം.

39 സംസ്ഥാന കക്ഷികളാണ് ആദ്യ തെരഞ്ഞെടുപ്പിൽ അരങ്ങേറിയത്. കൊച്ചി ആസ്ഥാനമായി കൊച്ചിൻ പാർട്ടി എന്നൊരു കക്ഷിയുണ്ടായിരുന്നു. കൊച്ചി കൊച്ചിക്കാർക്ക് എന്നായിരുന്നു പാർട്ടിയുടെ മുദ്രാവാക്യം. തിരുവിതാംകൂറുമായി ലയിക്കുന്നതിനെ പാർട്ടി എതിർത്തു. സി.വി ഇയ്യു, കുഞ്ഞിരാമമേനോൻ എന്നിവർ ചേർന്നുണ്ടാക്കിയ പാർട്ടിയുടെ ചിഹ്നം പൂവായിരുന്നു. മത്സരിച്ചത് കൊടുങ്ങല്ലൂരിൽ. സ്ഥാനാർത്ഥി ഇബ്രാഹിം മൂവമ്പിക്ക് 8,947 വോട്ടുകിട്ടി. 54 ഓടെ പാർട്ടിയില്ലാതായി. ഹിസ്റ്റോറിക്കൽ റിസർച്ച് എന്ന പേരിൽ ഒരു പാർട്ടിയും 52ൽ അങ്കത്തിനിറങ്ങി, 1,468 വോട്ടു മാത്രമേ കിട്ടിയുള്ളൂ. കർഷകർക്കും തൊഴിലാളികൾക്കും മാത്രമല്ല, ഭൂവുടമകൾക്കും ഉണ്ടായിരുന്നു രാഷ്ട്രീയപാർട്ടി- സമീന്ദാർ പാർട്ടി. അഞ്ചിടത്ത് സ്ഥാനാർത്ഥികളെ നിർത്തിയ ഇവർക്ക് 0.3 ശതമാനം വോട്ടും കിട്ടി.

ഇന്ന് കാണുന്ന മുസ്‌ലിംലീഗ് അന്ന് മത്സരത്തിനുണ്ടായിരുന്നില്ല. മദ്രാസ് സ്‌റ്റേറ്റ് മുസ്‌ലിംലീഗ് പാർട്ടിയാണ് ആ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിഭജനത്തിന്റെ പേരിൽ പഴി കേട്ട മുസ്‌ലിംഗിന്റെ അതിനിർണ്ണായകമായ തെരഞ്ഞെടുപ്പു കൂടിയായിരുന്നു 52ലേത്. നിർത്തിയ ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനും ലീഗിനായി. 0.1 ശതമാനം വോട്ടാണ് ലീഗിനു ലഭിച്ചത്.

Read More >>