സപ്തസഹോദരിമാര്‍ ആര്‍ക്കൊപ്പം

ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കി അനധികൃത കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് പുറത്താക്കുക, പൗരത്വ ഭേദഗതി ബിൽ നടപ്പാക്കി മറ്റു രാജ്യങ്ങളിലെ ഹിന്ദുക്കൾക്ക് പൗരത്വം നൽകി വോട്ട് തങ്ങൾക്ക് അനുകൂലമാക്കുക എന്നതാണ് ബി.ജെ.പി തന്ത്രം. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലുമാണ് ഈ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ചർച്ചാ വിഷയം. ഈ ബില്ലിലൂടെ വടക്കു കിഴക്കിന്റെ സംസ്ക്കാരത്തിലേക്ക് കടന്നു കയറാൻ ബി.ജെ.പി ശ്രമിക്കുകയാണ് എന്ന വിമർശനമാണ് ഉയരുന്നത്

സപ്തസഹോദരിമാര്‍ ആര്‍ക്കൊപ്പം

രാജ്യത്തിന്റെ വടക്കു-കിഴക്കൻ മേഖലയിലുള്ള ഏഴു സംസ്ഥാനങ്ങളിൽ ആകെ 24 സീറ്റുകളാണ്. ഇതിൽ 14 സീറ്റുകൾ അസമിൽ. ബാക്കി ആറു സംസ്ഥാനങ്ങളിൽ 10 സീറ്റുകൾ. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലുമാണ് ഈ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ചർച്ചാ വിഷയം. ഈ ബില്ലിലൂടെ വടക്കു കിഴക്കിന്റെ സംസ്ക്കാരത്തിലേക്ക് കടന്നു കയറാൻ ബി.ജെ.പി ശ്രമിക്കുകയാണ് എന്ന വിമർശനമാണ് ഉയരുന്നത്.

ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കി അനധികൃത കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് പുറത്താക്കുക, പൗരത്വ ഭേദഗതി ബിൽ നടപ്പാക്കി മറ്റു രാജ്യങ്ങളിലെ ഹിന്ദുക്കൾക്ക് പൗരത്വം നൽകി വോട്ട് തങ്ങൾക്ക് അനുകൂലമാക്കുക എന്നതാണ് ബി.ജെ.പി തന്ത്രം. 2011ലെ സെൻസസ് പ്രകാരം അസമിൽ 61.47 ശതമാനം ഹിന്ദുക്കളും 34.22 ശതമാനം മുസ്‌ലിംകളുമാണുള്ളത്. 3.74 മാത്രമാണ് അസമിലെ ക്രിസ്ത്യൻ ജനസംഖ്യ. ബംഗ്ലാദേശ് വിമോചന യുദ്ധത്തിന് ശേഷം ഇന്ത്യയിലേക്കെത്തിയവരെ ഉന്നം വെച്ചാണ് ദേശീയ പൗരത്വ രജിസ്റ്റർ. 1971 മാർച്ച് 24 ന് ശേഷം ഇന്ത്യയിലെത്തിയവരെ വിദേശികളായി പരിഗണിക്കുകയെന്നതാണ് ദേശിയ പൗരത്വ രജിസ്റ്റർ കൊണ്ട് ഉദ്ദേശിക്കുന്നത്. 1951 ലെ എൻ.ആർ.സിയും 1971 ലെ വോട്ടർ പട്ടികയും അടിസ്ഥാനമാക്കിയാണ് പുതിയ എൻ.ആർ.സി രൂപീകരിക്കുന്നത്. പട്ടികയിൽ നിന്ന് പുറത്തായവരാകട്ടെ കൂടുതൽ മുസ്‌ലികളുമാണ്. പട്ടിക അന്തിമ രൂപം വന്നില്ലയെന്നതിനാൽ പട്ടികയിൽ ഉൾപ്പെടാത്തവർക്കും വോട്ട് ചെയ്യാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. വോട്ട് ചെയ്യാൻ അനുവദിച്ചാൽ അതിന്റെ പ്രയോജനം ലഭിക്കുന്നത് മുസ്‌ലിം അനുഭാവ പാർട്ടിയായ എ.ഐ.എ.ഡി.എഫിനാകും. കോൺഗ്രസും എൻ.ആർ.സി നടപ്പാക്കുന്നതിനെ എതിർക്കുന്നുണ്ടെങ്കിലും അസം സമാധാന കരാറും രാജീവ് ഗാന്ധിയുടെ ഇടപെടലും ചൂണ്ടിക്കാട്ടി ബി.ജെ.പി കോൺഗ്രസിനെ പ്രതിരോധിക്കുന്നു. ഒരു നുഴഞ്ഞുകയറ്റക്കാരനെ പോലും രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ബി.ജെ.പി. ഇതേസ്വരമാണ് സഖ്യകക്ഷിയായ അസം ഗണപരിഷത്തിന്. അസം സമാധാന കരാറിന് നേതൃത്വം നൽകിയ ഓൾ അസം സ്റ്റുഡൻസ് യൂണിയനും എൻ.ആർ.സിക്കൊപ്പമാണ്.


എൻ.ആർ.സി അസമിൽ ഒതുങ്ങി നിൽക്കുമെങ്കിലും മൊത്തം വടക്ക് കിഴക്കിനെ ബാധിക്കുന്ന വിഷയമാണ്. അസമിൽ എൻ.ആർ.സിക്കൊപ്പം പ്രതിഷേധമുയരുന്ന മറ്റൊരും സംഭവമാണ് ദേശീയ പൗരത്വ ഭേദഗതി ബിൽ. എൻ.ആർ.സി നടപ്പാക്കുന്നത് വഴി നഷ്ടമാകുന്ന ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളുടെ വോട്ടുകൾ തിരിച്ചു പിടിക്കാനാണ് ബി.ജെപി സർക്കാർ പൗരത്വ ഭേദഗതി ബിൽ കൊണ്ടു വരുന്നത്. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ന്യൂനപക്ഷങ്ങളായ ഹിന്ദു സിഖ്, ബുദ്ധ, ക്രിസ്ത്യൻ, പാസി വിഭാഗക്കാർക്ക് പൗരത്വം നൽകുന്നതാണ് ബിൽ. ഇത് ബി.ജെ.പിക്ക് സ്വാധീനമുള്ള ലോക്സഭയിൽ പാസായെങ്കിലും രാജ്യസഭയിൽ തള്ളപ്പെട്ടു.

അസാംപ്രക്ഷോഭ കാലത്ത് കുടിയേറ്റക്കാരെ ഹിന്ദു, മുസ്‌ലിം എന്ന പേരിൽ വേർതിരിച്ചിട്ടില്ല. എന്നാൽ മതാടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വേർതിരിവ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം വടക്കു കിഴക്ക് മുഴുവൻ നടക്കുന്നു. എൻ.ആർ.സി വഴി പൗരത്വം നഷ്ടപ്പെടുന്ന ഹിന്ദുക്കൾക്ക് പൗരത്വം നൽകുകയെന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ മുസ് ലിങ്ങളുള്ള സംസ്ഥാനമാണ് അസം. പൗരത്വ ഭേദഗതിക്കൊപ്പം അരുണാചൽ പ്രദേശ് ഷെഡ്യൂൾഡ് ട്രൈബ് വിഭാഗത്തിൽപ്പെടാത്തവർക്ക് സ്ഥിര താമസ സർട്ടിഫിക്കറ്റ് അരുണാചലിലും ഇൻഡോ നാഗാ സമാധാനകരാറുമായി ബന്ധപ്പെട്ട വിഷയം നാഗാലാന്റിലും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മദ്യനിരോധനം മിസോറാമിലും ഖനനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മേഘാലയിലും തെരഞ്ഞെടുപ്പിൽ ചർച്ചയാകും.

അസം

വടക്കു-കിഴക്കിന്റെ കവാടം എന്നാണ് അസമിനെ വിളിക്കുന്നത്. കോൺഗ്രസിന്റെ കോട്ടയായിരുന്ന അസമിൽ 1977ലെ ആറാം ലോകസഭയിൽ ജനതാ പാർട്ടി മൂന്ന് സീറ്റ് നേടി. 1991 ബി.ജെ.പി രണ്ടെണ്ണം നേടി. അതിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് അസമിൽ സീറ്റുകൾ ഉണ്ടായിരുന്നു. 2014 ൽ മോദി പ്രഭാവത്തിൽ ഒറ്റയ്ക്ക് മത്സരിച്ച് നേടിയ ഏഴു സീറ്റുകളാണ് അസമിലെ ഇതുവരെയുള്ള ബി.ജെ.പിയുടെ മികച്ച പ്രകടനം. അസാമിലെ സഖ്യകക്ഷികളായ അസം ഗണപരിഷത്ത് പാർട്ടിയിലെ പിളർപ്പിന് ശേഷം 2014 ൽ ഒറ്റയ്ക്ക് മത്സരിച്ച് സംപൂജ്യരായിരുന്നു. ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ടിന്റെ സീറ്റും ബി.ജെ.പി നേടി. ബി.ജെ.പിക്ക് 19 ശതമാനം വോട്ടാണ് വർദ്ധിച്ചത്. അസമിന്റെ ചരിത്രത്തിൽ കോൺഗ്രസ് ഏറ്റവും കുറവ് സീറ്റുകൾ നേടിയത് 2014ലായിരുന്നു. മൂന്ന് സീറ്റിലൊതുങ്ങിയപ്പോൾ വോട്ട് ശതമാനത്തിൽ കോൺഗ്രസിന് അഞ്ച് ശതമാനത്തിന്റെ കുറവുണ്ടായി.

2018 ൽ അസമിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം ആവർത്തിച്ചു. ബി.ജെ.പി 60 സീറ്റ് നേടിയപ്പോൾ കോൺഗ്രസ്സിന് 26 സീറ്റും അസം ഗണപരിഷത്ത് 24 സീറ്റും ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട് 16 സീറ്റും നേടി. ലോക്സഭാ തെരഞ്ഞെടുപ്പ് വച്ചു നോക്കുകയാണെങ്കിൽ കോൺഗ്രസിനുള്ള ജനപിന്തുണ വർദ്ധിച്ചു. അസമിൽ കാര്യമായ സഖ്യ കക്ഷികൾ കോൺഗ്രസിനില്ല. യുണൈറ്റഡ് പീപ്പൾസ് പാർട്ടിയാണ് യു.പി.എയുടെ ഭാഗമായി മത്സരിക്കുന്നത്.


അസമിൽ ഇരു ഭാഗത്തു ചേരാത്ത പാർട്ടിയണ് ഓൾ ഇന്ത്യ യുണൈറ്റഡ് ഫ്രണ്ട്. അവഗണിക്കപ്പെട്ട മുസ്ലിം വിഭാഗത്തിനായാണ് പാർട്ടി നിലകൊള്ളുന്നത്. ഒരു ഭാഗത്ത് പ്രത്യയശാസ്ത്രപരമായി ബി.ജെ.പിയെ എതിർക്കുമ്പോൾ കോൺഗ്രസ്സിനെ സംസ്ഥാനത്ത് നിന്ന് പുറത്താക്കുകയെന്നതാണ് പാർട്ടിയുടെ മുഖ്യലക്ഷം. പാർട്ടിക്ക് ലോക്സഭയിൽ മൂന്നും നിയമസഭയിൽ 13 സീറ്റുമുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി 2018 ഡിസംബറിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 41 ശതമാനം സീറ്റിലും ബി.ജെ.പി ജയിച്ചത് അവർക്ക് ആത്മവിശ്വാസം നൽകുന്നു. കോൺഗ്രസിന് 32 ശതമാനം സീറ്റുകൾ ലഭിച്ചിട്ടുണ്ട്. അസം ഗണ പരിഷത്ത് 137 പഞ്ചായത്തുകളിലും എ.ഐ.യു.ഡി.എഫ് 130 സീറ്റിലും വിജയിച്ചു.

അരുണാചൽ പ്രദേശ്

അസം കഴിഞ്ഞാൽ ബാക്കി സംസ്ഥാനങ്ങളിലെല്ലാം കുറഞ്ഞ സീറ്റുകൾ മാത്രമാണുള്ളത്. രണ്ട് സീറ്റുള്ള അരുണാചൽ പ്രദേശിലും സംസ്ക്കാരത്തിന് നേരെയുള്ള കടന്നു കയറ്റത്തിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പിന് മുന്നേ നിലനിൽക്കുന്നത്. അരുണാചൽ വെസ്റ്റും അരുണാചൽ ഈസ്റ്റും എന്നിങ്ങനെ രണ്ട് സീറ്റുകളാണ് അരുണാചൽ പ്രദേശിലുള്ളത്. 2009 ൽ രണ്ട് സീറ്റും കോൺഗ്രസ് നേടിയ അരുണാചലിൽ 2014 ലെ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും 1-1 സമനില പിടിച്ചു. വെസ്റ്റ് മണ്ഡലത്തിൽ നിന്നും ബി.ജെ.പി ടിക്കറ്റിൽ ജയിച്ച കിരൺ റിജ്ജു കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി. 2004 ൽ റിജ്ജുവിലൂടെ ആദ്യമായി ബി.ജെ.പി അരുണാചലിൽ നേടിയ സീറ്റ് 2014 ൽ അദ്ദേഹം തന്നെ തിരിച്ചു പിടിക്കുകയായിരുന്നു. അന്ന് 17.8 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട്. കഴിഞ്ഞ തവണ 50.45 ശതമാനം വോട്ടാണ് റിജ്ജു നേടിയത്. കോൺഗ്രസ് 38.02 ശതമാനം വോട്ട് നേടി. 2009 ൽ നേടിയ വിജയം നിനേങ് എറിങ് 2014ലും അരുണാചൽ ഈസ്റ്റിൽ വിജയം ആവർത്തിച്ചു. 45.33 ശതമാനം നേടിയാണ് 2014 ൽ കോൺഗ്രസ് വിജയം നേടിയത്. ബി.ജെ.പി വോട്ട് 40.56 ശതമാനമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്ന ഏക വടക്കു-കിഴക്കൻ സംസ്ഥാനമാണ് അരുണാചൽ.

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 41.66 ശതമാനവും ബി.ജെ.പി 46.22 ശതമാനവും വോട്ട് നേടിയപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനായിരുന്നു മുൻതൂക്കം. അറുപതിൽ 42 സീറ്റ് നേടിയ കോൺഗ്രസ് 49.50ശതമാനം വോട്ടും നേടി. ബി.ജെ.പിക്ക് 30.97 ശതമാനം വോട്ടായിരുന്നു കിട്ടിയത്. പിന്നീട് കോൺഗ്രസിൽ നിന്നും എം.എൽ.എമാർ രാജിവച്ച് പീപ്പിൾസ് പാർട്ടിയിലും ബി.ജെ.പിയിലും എത്തിയതോടെ 2016 ൽ കോൺഗ്രസ്സിന് ഭരണം നഷ്ടമായി. കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന പ്രേമ കൺഡുവിനെ സ്വന്തം പാളയത്തിലെത്തിച്ച് മുഖ്യമന്ത്രിയാക്കിയ ബി.ജെ.പി അടുത്ത തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ നേതൃത്വം കൺഡുവായിരിക്കുമെന്ന് വ്യക്തമാക്കി. അതേസമയം 2017 ൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് രണ്ട് സീറ്റുകൾ നഷ്ടമാവുകയും ചെയ്തിരുന്നു.

പാർട്ടി വിട്ട നേതാക്കൾ തിരിച്ചെത്തുന്നത് കോൺഗ്രസിന് ഗുണമാണ്. മുൻ മന്ത്രിമാരായ അടും വെല്ലി, ടാടർ കിപ എന്നിവർ പാർട്ടിയിൽ തിരിച്ചെത്തിയപ്പോൾ മുൻ കോൺഗ്രസ് മുഖ്യമന്ത്രിയായ ജിയോങ് അപാങ് ബി.ജെ.പി മടുത്ത് പാർട്ടി വിട്ടു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് അരുണാചലിൽ ചെല്ലാൻ അനുമതി വേണം. അരുണാചലിലെ പ്രാദേശിക ഗ്രൂപ്പുകളാണ് ജനസംഖ്യയിൽ ഏറ്റവും കൂടുതൽ. മൂന്നിൽ രണ്ട് ഭാഗവും തദ്ദേശീയ ഗ്രൂപ്പുകളും ബാക്കി ബംഗാളിയും ഹിന്ദിയും സംസാരിക്കുന്ന കുടിയേറ്റക്കാരുമാണ്. ഇതിൽ 30.26 ശതമാനം ക്രിസ്ത്യനികളാണ്. 29.04 ശതമാനം പേർ ഹിന്ദുക്കളുമാണ്. 1.95 ശതമാനമാണ് മുസ്ലിം ജനസംഖ്യ. തദ്ദേശീയ ആദിവാസി വിഭാഗങ്ങളല്ലാത്തവർക്ക് സ്ഥിരതാമസ സർട്ടിഫിക്കറ്റ് നൽകാനുള്ള ബി.ജെ.പി സർക്കാറിന്റെ തീരുമാനം സംസ്ഥാനത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. അരുണാചൽ പ്രദേശ് ഷെഡ്യൂൾഡ് ട്രൈബ് വിഭാഗത്തിൽപ്പെടാത്തവർക്ക് സ്ഥിര താമസ സർട്ടിഫിക്കറ്റ് നൽകാനാണ് ശ്രമം. കിഴക്കൻ മേഖലയിലുള്ള ആറു ആദിവാസി വിഭാഗങ്ങൾക്ക് സ്ഥിരതാമസ സർട്ടിഫിക്കറ്റ് നടപ്പാക്കുന്നതിനെതിരെ നടന്ന സംഘർഷത്തിൽ സംസ്ഥാനത്ത് മൂന്ന് പേർ കൊല്ലപ്പെട്ടു. സ്ഥിരതാമസ സർട്ടിഫിക്കറ്റ് കിട്ടിയാൽ ഈ വിഭാഗങ്ങൾക്ക് സംസ്ഥാനത്തെ ഭൂമിക്ക് മേൽ അവകാശം ലഭിക്കും. വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസ് ഭരണകാലത്ത് വിഷയം പഠിക്കാൻ രണ്ടു തവണ കമ്മിറ്റിയെ നിയമിച്ചിരുന്നു. വിഷയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പ്രേമ കൻഡുവും മേഖലയിലെ എം.പിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ കിരൺ റിജ്ജുവും രാജിവെയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നു.

മിസോറാം

ഒറ്റ സീറ്റുള്ള മിസോറാമിൽ കഴിഞ്ഞ തവണ ജയിച്ചത് കോൺഗ്രസിന്റെ സി.എൽ റുവാലയാണ്. 48.59 ശതമാനം വോട്ടാണ് 2014 ൽ കോൺഗ്രസ് നേടിയത്. എട്ടു പാർട്ടികളുടെ സംയുക്ത സംഥാനാർത്ഥിയായി മത്സരിച്ച റോബേർട്ട് റോംവിയ റോൾട്ടെ 47.17 ശതമാനം വോട്ട് നേടി. 2014ന് ശേഷം സംസ്ഥാനത്ത് അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം ഇരുപാർട്ടികളുടെയും വോട്ട് ശതമാനം കുറഞ്ഞു. 26 സീറ്റുമായി അധികാരത്തിലെത്തിയ മിസോ നാഷണൽ ഫ്രണ്ട് 37.6 ശതമാനവും കോൺഗ്രസ് 30.1 ശതമാനവും മിസോറാം പീപ്പിൾസ് മൂവ്‌മെന്റ് 22.9 ശതമാനവവും വോട്ട് നേടി.

87 ശതമാനം ക്രിസ്ത്യനികളാണ് സംസ്ഥാനത്ത്. 8.51 ശതമാനം ബുദ്ധ മതവിശ്വാസികളുമുണ്ട്. മിസോ നാഷണൽ ഫ്രണ്ട് എൻ.ഡി.എ ഘടക കക്ഷിയാണ്. എല്ലാ പാർട്ടികളും ഒരു പോലെ പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കുന്നുവെന്നതാണ് സംസ്ഥാനത്തെ പ്രത്യേകത. കഴിഞ്ഞ തവണ മത്സരിക്കാതിരുന്ന ബി.ജെ.പി ഇത്തവണ മത്സരിക്കാനാണ് തീരുമാനം. 2018 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം കോൺഗ്രസിന് തിരിച്ചടിയായി. 28.5 ശതമാനം വോട്ട് നേടിയ കോൺഗ്രസ് 21 സീറ്റിൽ ചുരുങ്ങി. 60 അംഗ സഭയിൽ. നാഷണൽ പീപ്പിൾസ് പാർട്ടി 20.6 ശതമാനം വോട്ടോടെ 19 സീറ്റും 11.6 ശതമാനം വോട്ടുമായി യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയും ആറ് സീറ്റും നേടി. രണ്ട് സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. ആർക്കും പിന്തുണയില്ലാത്തെ ഇവിടെ എൻ.ആർ.പി. ബി.ജെ.പിയുടെ പിന്തുണയോടെ അധികാരത്തിലെത്തി.

മേഘാലയ

രണ്ട് ലോകസഭാ സീറ്റുകളാണ് മേഘാലയിൽ. ഷില്ലോങ് സീറ്റ് ആറു തവണയായി തുടർച്ചയായി കോൺഗ്രസ്‌ നേടി. 2014 ൽ കോൺഗ്രസ് സ്ഥാനാർത്ഥി 33.76 ശതമാനം വോട്ട് പിടിച്ചു. മറ്റൊരു മണ്ഡലമായ തുറ മണ്ഡലം എൻ.പി.പിയുടെതാണ്. പി.എ സങ്മ ജയിച്ച ഇവിടെ അദ്ദേഹത്തിന്റെ മരണശേഷം മകൻ കോൺറാഡ് സാങ്മയാണ് എംപി. കോൺറാഡ് സാങ്മ മുഖ്യമന്ത്രിയാതോടെ മണ്ഡലത്തിൽ എം.പി ഇല്ലാതായി. അച്ഛൻ നേടിയതിനെക്കാൾ വോട്ട് മകൻ ഉപതെരഞ്ഞെടുപ്പിൽ നേടി. 68.16 വോട്ട് നേടിയാണ് വിജയം.

കൂടാതെ ഖനനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തെരഞ്ഞെടുപ്പിനെ ബാധിക്കും. ജയന്ത് ഹിൽസിൽ നടന്ന അപകടത്തിൽ കൊല്ലപ്പെട്ടത് 15 പേരാണ്. തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ എട്ടു മാസത്തിനകം ഖനന പ്രശ്നം പരിഹരിക്കുമെന്ന് ബി.ജെ.പി ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല.

മണിപ്പൂർ

ഇവിടെരണ്ട് ലോകസഭാ സീറ്റുകളാണുള്ളത്. രണ്ടും 2014lൽ കോൺഗ്രസ് ജയിച്ചു. എന്നാൽ ശേഷം 2017 നിയമസഭാ തെരഞ്ഞെടുപ്പിൽ 21 സീറ്റ് നേടിയ ബി.ജെ.പി അധികാരം പിടിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസ്സിനെ മറികടന്ന് ബി.ജെ.പിയും സഖ്യകക്ഷികളും ഇവിടെ അധികാരം പിടിച്ചു. എന്നാൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്തും നിലനിൽക്കുന്നു. കോൺഗ്രസിലെ തോക്‌ചോം മെനിയാണ് 2014 ൽ ഇന്നർ മണിപൂരിൽ നിന്നും ജയിച്ചത്. 45 ശതമാനം കോൺഗ്രസ് വോട്ട് പിടിച്ചപ്പോൾ രണ്ടാം സ്ഥാനത്ത് വന്നത് സി.പി.ഐയാണ്. 30.81 ശതമാനം വോട്ടാണ് സി.പി.ഐ നേടിയത്. കോൺഗ്രസ് ഇന്നറിൽ കോൺഗ്രസ് വലിയ ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ ഔട്ടറിൽ ഭൂരിപക്ഷം കുറഞ്ഞു. ഇവിടെ എതിർ സ്ഥാനാർത്ഥി എൻ.പി.എഫാണ്. കോൺഗ്രസിലെ താങ്‌സോ ബെട്ടി 38.45 വോട്ട് നേടിയപ്പോൾ 36.43 വോട്ട് എൻ.പി.എഫ് സ്ഥാനാർത്ഥിക്ക് കിട്ടി.

നാഗാലൻഡ്

കോൺഗ്രസ്സില്ലാതെ ബി.ജെ.പിക്ക് അംഗങ്ങളുള്ള സംസ്ഥാനമാണ് നാഗാലൻഡ്. 2018 മാർച്ചിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം ഏഴാം സ്ഥാനത്താണ് കോൺഗ്രസ്. 2.1 ശതമാനം വോട്ട് മാത്രമാണുള്ളത്. 2013 ൽ എട്ട് സീറ്റാണ് കോൺഗ്രസ്സിനുണ്ടായിരുന്നത്. 15.3 ശതമാനം വോട്ടുമായി 12 സീറ്റ് നേടിയ ബി.ജെ.പിയും 18 സീറ്റ് നേടിയ നാഷണൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻ.ഡി.പി.പി)യുമാണ് ഭരണം നടത്തുന്നത്. ഏറ്റവും വലിയ ഒറ്റ കക്ഷി 26 സീറ്റ് നേടിയ നാഗാ പീപ്പിൾസ് പാർട്ടിയാണ്. പാർട്ടി വിട്ട മുൻ സംസ്ഥാന അദ്ധ്യക്ഷനടക്കം 21 നേതാക്കൾ കോൺഗ്രസ്സിൽ തിരിച്ചെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ നാഗാ പീപ്പിൾസ് ഫ്രണ്ട് ബി.ജെ.പിയെ ഭരണത്തിൽ നിന്നും പുറത്താക്കാൻ പ്രദേശിക സഖ്യങ്ങൾ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

2014ൽ നാഷണൽ പീപ്പിൾ ഫ്രണ്ടിന്റെ( എൻ.പി.എഫി) നെയ്ഫു റിയോയാണ് നാഗാലൻഡിലെ ഏക മണ്ഡലത്തിൽ നിന്നും വിജയിച്ചത്. ശേഷം പാർട്ടി പിളരുകയും നെയ്ഫു റിയോ നാഷണലിസ്റ്റ് പ്രോഗ്രസീവ് പീപ്പിൾസ് പാർട്ടി രൂപവൽക്കരിച്ചു. നിലവിൽ മുഖ്യമന്ത്രി റിയോയാണ്. ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.പി.പി മണ്ഡലം കൈക്കലാക്കി. 2014 രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസ് എൻ.പി.എറഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പൗരത്വ ഭേദ?ഗതിക്കൊപ്പം നാ?ഗാ രാഷ്ട്രീയ സമാധാന കരാറും തെരഞ്ഞെടുപ്പിൽ ചർച്ചയാകും.

ത്രിപുര

കഴിഞ്ഞ തവണ സി.പി.എം തേരോട്ടം നടന്ന സംസ്ഥാനമാണ് ത്രിപുര. രണ്ട് മണ്ഡലങ്ങൾ. ഈസ്റ്റിൽ 65.47 വോട്ടാണ് സി.പി.എം നേടിയത്. വെസ്റ്റിൽ 56.50. എന്നാൽ നിയമസഭാ തെരഞ്ഞടുപ്പിൽ 60 തിൽ 36 സീറ്റ് നേടിയാണ് ബി.ജെ.പി ഇടതു ഭരണം അവസാനിപ്പിച്ചത്. നിലവിൽ ഇൻഡീജിനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയും ബി.ജെ.പിയും ഒന്നിച്ചാണ് ഭരണം. അതേസമയം പൗരത്വ ഭേദഗതി ബില്ലിൽ ഐ.പി എഫ്.ടിക്ക് വിയോജിപ്പാണ്. ഒറ്റയ്ക്ക് മത്സരിക്കുമെന്ന പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബി.ജെ.പിക്കെതിരെ സി.പി.എമ്മുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി.

സഖ്യ സാദ്ധ്യതകൾ

വടക്കു കിഴക്ക് ശക്തമായ മുന്നണി സംവിധാനമാണ് ബി.ജെ.പിക്കുള്ളത്. നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് (എൻ.ഡി.ഇ.എ)ക്ക് കീഴിൽ ബി.ജെ.പിയും സഖ്യകക്ഷികളും ഭരണം നടത്തുന്നത് ആറ് സംസ്ഥാനങ്ങളിലാണ്. അസം, മണിപ്പൂർ, ത്രിപുര, അരുണാചൽ എന്നിടങ്ങളിൽ ബി.ജെ.പി ഭരിക്കുമ്പോൾ മേഘാലയയിലും നാഗാലൻഡിലും ബി.ജെ.പി സഖ്യകകക്ഷികൾക്ക് പിന്തുണ നൽകുന്നു. എന്നാൽ ദേശിയ പൗരത്വ ബില്ലിനെതിരായ പ്രതിഷേധം ബി.ജെ.പിക്ക് സഖ്യകക്ഷികളെ നഷ്ടമാക്കിയിട്ടുണ്ട്. മേഘാലയയിൽ നിന്ന് യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയും അസമിൽ അസം ഗണപരിഷത്തും മുന്നണി വിട്ടു. പല സഖ്യകക്ഷികളും പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ബി.ജെ.പിക്കെതിരെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയിടിടുണ്ട്. മിസോ നാഷണൽ ഫ്രണ്ടും സഖ്യം വിട്ടിട്ടുണ്ട്. പ്രദേശിക പാർട്ടികളുടെ പൊതുശത്രുവായി കോൺഗ്രസ്സിനെ കാണുന്നതിനാൽ മേഖലയിൽ കോൺഗ്രസിന സഖ്യമില്ല.

ബി.ജെ.പിക്ക് ശക്തിയുള്ള അസമിൽ അസം ഗണപരിഷത്ത് മുന്നണി വിട്ടതിന് പിന്നാലെ നാഷണൽ പീപ്പിൾസ് പാർട്ടി അസമിൽ ഘടകം ആരംഭിച്ചിട്ടുണ്ട്. മേഘാലയയിൽ ബി.ജെ.പിയെ ഭരണത്തിൽ പങ്കാളിയാക്കിയ കോൺറാഡ് സാങ്മ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് വ്യക്തമാക്കിയത്. പൗരത്വ ഭേദഗതിക്കെതിരെ പ്രക്ഷോഭങ്ങളിൽ മുന്നിട്ട് നിൽക്കുന്ന സാങ്മയുടെ പാർട്ടിക്ക് കന്നി അങ്കത്തിൽ ഒരു സീറ്റ് അസമിൽ കിട്ടാൻ സാദ്ധ്യതയുണ്ട്. മണിപ്പൂരിൽ നിലവിലെ സഖ്യം നിലനിർത്തുന്ന ബി.ജെ.പി രണ്ട് സീറ്റുകളും നിലനിർത്തിയ കോൺഗ്രസ്സിന് വലിയ വെല്ലുവിളി ഉയർത്തും. മേഘാലയയിൽ പൗതര്വ ബില്ലിനെതിരെ നടത്തിയ പ്രക്ഷോഭങ്ങൾ സാങ്മയ്ക്ക് വടക്ക് കിഴക്ക് മുഴുവൻ ജനപ്രീതി ഉയർത്തിയിട്ടുണ്ട്. ഇത് സിറ്റിങ് സീറ്റ് നിലിർത്താൻ കോൺഗ്രസ്സിനെ ബുദ്ധിമുട്ടിക്കും. മിസോറാമിൽ മുന്നണി വിട്ട മിസോ നാഷണൽ ഫ്രണ്ട് സ്ഥാനാർത്ഥിയെ നിർത്തിയാൽ മത്സരം

Read More >>