ലോകകപ്പില്‍ കളിക്കാരെ നിരീക്ഷിക്കാന്‍ സംവിധാനവുമായി ഐ.സി.സി

ടൂര്‍ണമെന്റിലെ വാം അപ്പ് മാച്ച് മുതല്‍ ഫൈനല്‍ മത്സരങ്ങള്‍ വരെ ഈ ഉദ്യോഗസ്ഥര്‍ ടീമുകളോട് ഒപ്പമുണ്ടാവും. ഇവര്‍ ടീമുകള്‍ക്കൊപ്പം ഹോട്ടലില്‍ താമസിക്കുകയും പരിശീലന വേദികളിലേക്ക് അടക്കം താരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുമെന്നും ഐസിസി അറിയിച്ചു

ലോകകപ്പില്‍ കളിക്കാരെ നിരീക്ഷിക്കാന്‍ സംവിധാനവുമായി ഐ.സി.സി

ലണ്ടന്‍: വരുന്ന ലോകകപ്പില്‍ ഒത്തുകളി തടയാനുള്ള കര്‍ശന നടപടികളുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഐ.സി.സി. ലോകകപ്പില്‍ മത്സരിക്കുന്ന 10 ടീമുകള്‍ക്കൊപ്പവും , അഴിമതി വിരുദ്ധ യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ സ്ഥിരമായുണ്ടാകുമെന്ന് ഐസിസി വ്യക്തമാക്കി. ടൂര്‍ണമെന്റിലെ വാം അപ്പ് മാച്ച് മുതല്‍ ഫൈനല്‍ മത്സരങ്ങള്‍ വരെ ഈ ഉദ്യോഗസ്ഥര്‍ ടീമുകളോട് ഒപ്പമുണ്ടാവും.

ഇവര്‍ ടീമുകള്‍ക്കൊപ്പം ഹോട്ടലില്‍ താമസിക്കുകയും പരിശീലന വേദികളിലേക്ക് അടക്കം താരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുമെന്നും ഐസിസി അറിയിച്ചു. ആദ്യമായാണ് ഐസിസി ഇത്തരം ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. മുമ്പ് മത്സരം നടക്കുന്ന വേദികളിലായിരുന്നു ഐസിസിയുടെ അഴിമതിവിരുദ്ധ സമിതി പ്രതിനിധിയുണ്ടാവുക.

എന്നാല്‍ ടീമുകള്‍ക്കൊപ്പം സ്ഥിരം പ്രതിനിധിയെ അയക്കുന്നതോടെ കളിക്കാര്‍ക്ക് ആശയവിനിമയം നടത്താന്‍ കൂടുതല്‍ സൗകര്യമാകുമെന്നാണ് ഐസിസിയുടെ വിലയിരുത്തല്‍.

Read More >>