പൂജ്യം റണ്‍സിന് ആറു വിക്കറ്റ്; ചരിത്രം എറിഞ്ഞിട്ട് നേപ്പാളുകാരി അഞ്ജലി ചന്ദ്

മത്സരത്തിൽ മാലിദ്വീപ് നിരയില്‍ ആര്‍ക്കും രണ്ടക്കം കടക്കാനായില്ല. 10.1 ഓവറില്‍ 16 റണ്‍സിന് എല്ലാവരും പുറത്താവുകയും ചെയ്തു. 11 പന്തില്‍ ഒമ്പത് റണ്‍സ് നേടിയ ഓപ്പണര്‍ ഹംസ നിയാസാണ് ടോപ് സ്‌കോറര്‍. 10 പന്തിൽ നിന്നും നാലു റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ഹഫ്‌സ അബുദല്ലയാണ് റണ്‍സ് നേടിയ മറ്റൊരു താരം.

പൂജ്യം റണ്‍സിന് ആറു വിക്കറ്റ്; ചരിത്രം എറിഞ്ഞിട്ട് നേപ്പാളുകാരി അഞ്ജലി ചന്ദ്

ലോക ടി20 ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്ത് നേപ്പാളുകാരി അഞ്ജലി ചന്ദ്. മാലിദ്വീപിനെതിരെ പൂജ്യം റണ്‍സ് വിട്ടു കൊടുത്ത് ആറുവിക്കറ്റുകളാണ് 24കാരിയായ അഞ്ജലി എറിഞ്ഞിട്ടത്. സ്ത്രീ-പുരുഷ ടി20 ക്രിക്കറ്റിലെ ഇതുവരെയുള്ള മികച്ച ബൗളിങ് പ്രകടനാണിത്. വെറും 13 ഡെലിവറികളിലാണ് അഞ്ജലിയുടെ ആറു വിക്കറ്റ് പ്രകടനം.

ആറ് റണ്‍സ് വിട്ടു കൊടുത്ത് മൂന്ന് വീഴ്ത്തിയ മലേഷ്യയുടെ മാസ് എലിസ ഈ വര്‍ഷം ജനുവരിയില്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് അഞ്ജലി പഴങ്കഥയാക്കിയത്. പുരുഷ ക്രിക്കറ്റില്‍ ഇന്ത്യയുടെ ദീപക് ചഹാറിന്റെ പേരിലാണ് ഈ റെക്കോര്‍ഡുള്ളത്. ബംഗ്ലാദേശിനെതിരെ ഏഴു റണ്‍സ് വഴങ്ങി ആറു വിക്കറ്റുകളാണ് താരം നേടിയത്. ഹാട്രിക് ഉള്‍പ്പെടെയാണ് ചഹാറിന്റെ നേട്ടം.

മത്സരത്തിൽ മാലിദ്വീപ് നിരയില്‍ ആര്‍ക്കും രണ്ടക്കം കടക്കാനായില്ല. 10.1 ഓവറില്‍ 16 റണ്‍സിന് എല്ലാവരും പുറത്താവുകയും ചെയ്തു. 11 പന്തില്‍ ഒമ്പത് റണ്‍സ് നേടിയ ഓപ്പണര്‍ ഹംസ നിയാസാണ് ടോപ് സ്‌കോറര്‍. 10 പന്തിൽ നിന്നും നാലു റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ഹഫ്‌സ അബുദല്ലയാണ് റണ്‍സ് നേടിയ മറ്റൊരു താരം. ടീം ടോട്ടലിലെ മറ്റ് മൂന്ന് റൺസ് എക്സ്ട്രാ ഇനത്തിൽ ലഭിച്ചതാണ്.

എമ ഐഷ്നാഥാണ് ഏറ്റവും കൂടുതൽ ഡെലിവറികൾ നേരിട്ടതെങ്കിലും ഒരു റൺ പോലും നേടാനായില്ല. 12 പന്തുകൾക്ക് ശേഷവും ഐഷ്നാഥ് പുറത്താകാതെ നിന്നു. നേപ്പാളിനായി കരുണ ഭണ്ഡാരി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടു പേര്‍ റണ്ണൗട്ട് ആവുകയായിരുന്നു. മറുപടിക്കിറങ്ങിയ നേപ്പാള്‍ വെറും അഞ്ചു പന്തില്‍ 17 റണ്‍സ് നേടി കളിയവസാനിപ്പിച്ചു. ഓപ്പണര്‍ കാജള്‍ ശ്രേഷ്ഠ മൂന്ന് ഫോറുകൾ സഹിതം അഞ്ചു പന്തില്‍ 13 റണ്‍സ് നേടി.

Read More >>