ക്രിസ്റ്റ്യാനോയോ? അദ്ദേഹം വേറൊരു ലെവലാണെന്ന് വിരാട് കോലി

ഫ്രഞ്ച് താരം എംബാപ്പെ വരുംകാലത്തെ ലോകഫുട്‌ബോളര്‍ ആകുമെന്നും കോലി പ്രവചിക്കുന്നു

ക്രിസ്റ്റ്യാനോയോ? അദ്ദേഹം വേറൊരു ലെവലാണെന്ന് വിരാട് കോലി

ന്യൂഡല്‍ഹി: വലിയ ഫുട്‌ബോള്‍ ആരാധകനാണ് ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലി. ഇപ്പോഴിതാ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് കോലി. കളിക്കാരന്‍ എന്ന നിലയില്‍ വേറെ ഒരു തലത്തിലാണ് ക്രിസ്റ്റിയാനോ എന്നും അദ്ദേഹം എല്ലാവരെയു പ്രചോദിപ്പിക്കുന്നും എന്നും കോലി പറയുന്നു.

ഫിഫ ഡോട് കോമിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടീം ഇന്ത്യ ക്യാപ്റ്റന്‍. എല്ലാവര്‍ക്കും മുകളിലാണ് തന്നെ സംബന്ധിച്ച് ക്രിസ്റ്റ്യാനോ. അദ്ദേഹത്തിന്റെ പ്രതിബദ്ധതക്ക് പകരമില്ല. എല്ലാ കളിയിലും അതു കാണുന്നു. താന്‍ കണ്ടിട്ടുള്ള ഏറ്റവും സമ്പൂര്‍ണ്ണനായ കളിക്കാരനാണ് അദ്ദേഹം. അദ്ദേഹം യഥാര്‍ത്ഥ നായകനാണ്. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു- കോലി പറഞ്ഞു.

ഫ്രഞ്ച് താരം എംബാപ്പെ വരുംകാലത്തെ ലോകഫുട്‌ബോളര്‍ ആകുമെന്നും കോലി പ്രവചിക്കുന്നു. ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ എംബാപ്പെ നടത്തിയ സ്പ്രിന്റ് മറക്കാനാവില്ല. ഒന്നാംകിട കളിക്കാരനാണ് അദ്ദേഹം- കോലി കൂട്ടിച്ചേര്‍ത്തു.

Read More >>