ടോസ് നേടി പാക്, ഓസീസിനെ ബാറ്റിങ്ങിനയച്ചു

മഴ ചതിക്കില്ലെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.

ടോസ് നേടി പാക്, ഓസീസിനെ ബാറ്റിങ്ങിനയച്ചു

ലോകകപ്പ് മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ, ഓസ്ട്രേലിയയെ ബാറ്റിങ്ങിനയച്ചു. മഴ ചതിക്കില്ലെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. മഴമൂലം കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് മത്സരങ്ങളും ഉപേക്ഷിച്ചിരുന്നു.

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ കളിച്ച ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഓസ്ട്രേലിയ ഇന്ന് കളിക്കുന്നത്. മാർക്കസ് സ്റ്റോയിനിസും, ആദംസാമ്പയും പുറത്തായപ്പോൾ, ഷോൺ മാർഷ്, കെയിൻ റിച്ചാർഡ്സൺ എന്നിവർ ടീമിലെത്തിയിട്ടുണ്ട്. ഷദബ് ഖാന് പകരം ഷഹീൻ അഫ്രീദിയെ ടീമിൽ ഉൾപ്പെടുത്തിയാണ് പാകിസ്ഥാൻ ഇന്ന് കളിക്കുന്നത്.

പാകിസ്ഥാൻ ടീം – ഇമാം ഉൾ ഹഖ്, ഫഖർ സമാൻ, ബാബർ അസം, ഹഫീസ്, സർഫറാസ്, മാലിക്ക്, ആസിഫ് അലി, വഹാബ് റിയാസ്, ഹസൻ അലി, ഷഹീൻ അഫ്രീദി, മൊഹമ്മദ് ആമിർ.

ഓസ്ട്രേലിയൻ ടീം – വാർണർ, ഫിഞ്ച്, ഷോൺ മാർഷ്, ഖവാജ, സ്റ്റീവ് സ്മിത്ത്, മാക്സ്‌വെൽ, അലക്സ് കാരി, കോൾട്ടർ നൈൽ, കമ്മിൻസ്, സ്റ്റാർക്ക്, കെയിൻ റിച്ചാർഡ്സൺ

Read More >>