മഴ കളിക്കുന്നു; ബംഗ്ലാദേശ്- ശ്രീലങ്ക മത്സരവും ഉപേക്ഷിച്ചു

ഇന്നലെ ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് മത്സരവും മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

മഴ കളിക്കുന്നു; ബംഗ്ലാദേശ്- ശ്രീലങ്ക മത്സരവും ഉപേക്ഷിച്ചു

കനത്ത മഴയെ തുടര്‍ന്ന് തുടര്‍ച്ചയായി രണ്ടാം ദിവസവും ലോകകപ്പ് ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചു. ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരമാണ് ടോസ് പോലുമിടാതെ ഉപേക്ഷിച്ചത്.

ഇന്ത്യന്‍ സമയം രണ്ടരയ്ക്കായിരുന്നു ടോസ് ഇടേണ്ടിയിരുന്നത്. എന്നാല്‍ രണ്ട് മണിയോടെ തന്നെ ടോസ് വൈകുമെന്ന് അറിയിച്ചു. തുടര്‍ന്ന് മഴ നിര്‍ത്താതെ പെയ്തതോടെയാണ് ആറരയോടെ മത്സരം ഉപേക്ഷിച്ചതായി ഔദ്യോഗിക അറിയിപ്പ് വന്നത്. ഇതോടെ രണ്ട് ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം വീതിച്ചുനല്‍കി.

ശ്രീലങ്കയ്ക്കിപ്പോള്‍ നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റാണുള്ളത്. ബംഗ്ലാദേശിന് മൂന്ന് പോയിന്റും. മഴ മൂലം ശ്രീലങ്കയുടെ രണ്ടാം മത്സരമാണ് മുടങ്ങുന്നത്. നേരത്തെ പാകിസ്താനുമായുള്ള മത്സരവും മഴ മൂലം മുടങ്ങിയിരുന്നു.

ഇന്നലെ ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് മത്സരവും മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

Read More >>