ഇന്ന് പാകിസ്താന്‍ ന്യൂസീലന്‍ഡിനെതിരേ

ഈ ലോകകപ്പില്‍ പരാജയമറിയാത്ത ടീമാണ് കിവീസ്.

ഇന്ന് പാകിസ്താന്‍ ന്യൂസീലന്‍ഡിനെതിരേ

എഡ്ഗ്ബാസ്റ്റണില്‍ ഇന്ന് പാകിസ്താന്‍ ന്യൂസീലന്‍ഡിനെതിരേ. ഈ ലോകകപ്പില്‍ പരാജയമറിയാത്ത ടീമാണ് കിവീസ്. പാകിസ്താന് രണ്ടു ജയവും മൂന്നു തോല്‍വിയുമാണ്.

ഇംഗ്ലണ്ടിനേയും ദക്ഷിണാഫ്രിക്കയെയുമാണ് പാകിസ്താന്‍ പരാജയപ്പെടുത്തിയത്. പരാജയപ്പെട്ടത് വിന്‍ഡീസിനോടും, ഓസീസിനോടും ഇന്ത്യയോടും. ശ്രീലങ്കയുമായുള്ള മത്സരം മഴകാരണം മാറ്റിവച്ചു. ദക്ഷിണാഫ്രിക്കയുമായിട്ടായിരുന്നു അവസാന മത്സരം. ഇന്ത്യയുമായുള്ള പരാജയത്തിന്റെ പേരില്‍ പഴികേട്ട ടീമിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു ദക്ഷിണാഫ്രിക്കയോടുള്ള ജയം.

1992 ലോകകപ്പ് ആവര്‍ത്തിക്കുമോ എന്നാണ് പാക് ആരാധകര്‍ ഇപ്പോള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. 92ലാണ് പാകിസ്താന്റെ ഏക ലോകകപ്പ് കിരീട നേട്ടം. ഫൈനലില്‍ നേരിട്ടത് ഇംഗ്ലണ്ടിനെ. പ്രാഥമിക റൗണ്ടിലെ ആദ്യമത്സരങ്ങളില്‍ കൂടുതല്‍ പരാജയങ്ങളും ഒരു വിജയവും രുചിച്ച പാകിസ്താന്‍ അവസാന ഘട്ടത്തില്‍ കൂടുതല്‍ വിജയം നേടി സെമിയില്‍ പ്രവേശിക്കുകയായിരുന്നു. അഞ്ച് പോയിന്റുമായി ഏഴാമതാണ് പാകിസ്താന്‍.

12 പോയിന്റോടെ കിവീസ് രണ്ടാമതും. തോല്പിച്ചത് ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, വിന്‍ഡീസ് ടീമുകളെ. ഇന്ത്യയുമായുള്ള മത്സരം മഴകാരണം മാറ്റിവച്ചു.

കോളിന്‍ മുണ്‍റോ, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്ലര്‍, ടോം ലതാം, കോളിന്‍ ഡി ഗ്രാന്‍ഡോം, ജിമ്മി നീഷാം, മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന്റി അല്ലെങ്കില്‍ ടിം സൂത്തീ, ലോക്കി ഫെര്‍ഗ്യൂസണ്‍, ട്രെന്റ് ബൗള്‍ട്ട് എന്നിവരാണ് കിവീസിന്റെ സാദ്ധ്യതാ ടീം.

ഇമാമുല്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഹാരിസ് സുഹൈല്‍, സര്‍ഫ്രാസ് അഹമ്മദ്, ഇമ്രാന്‍ വസീം, ശബാദ് ഖാന്‍, മുഹമ്മദ് ആമിര്‍. വഹാബ് റിയാസ്, ഷഹീന്‍ അഫ്രീദി എന്നിവരാണ് ഇന്ന് പാകിസ്താനുവേണ്ടി ഫീല്‍ഡിലിറങ്ങാന്‍ സാദ്ധ്യത.

Read More >>