ലോകകപ്പ് സെമി‌ ലൈനപ്പായി ; ആദ്യ മത്സരം ഇന്ത്യ- ന്യൂസിലാൻഡ്

ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകളാണ് ഇത്തവണ ലോകകപ്പിന്റെ സെമിയിലെത്തിയിരിക്കുന്നത്.

ലോകകപ്പ് സെമി‌ ലൈനപ്പായി ; ആദ്യ മത്സരം ഇന്ത്യ- ന്യൂസിലാൻഡ്

38 ദിവസങ്ങൾ നീണ്ടു നിന്ന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ഇന്നലെ അവസാനമായി. ഇനി ടൂർണമെന്റിൽ അവശേഷിക്കുന്നത് മൂന്നേ മൂന്ന് മത്സരങ്ങൾ. രണ്ട് സെമി‌ഫൈനലുകളും ഒരു ഫൈനലും. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകളാണ് ഇത്തവണ ലോകകപ്പിന്റെ സെമിയിലെത്തിയിരിക്കുന്നത്.

ഇന്ത്യയും, ഇംഗ്ലണ്ടും തമ്മിൽ സെമി‌ഫൈനൽ പോരാട്ടം വരുമെന്നാണ് നേരത്തെ ക്രിക്കറ്റ് ലോകം കരുതിയിരുന്നതെങ്കിലും ഇന്നലെ നടന്ന മത്സരങ്ങളിൽ ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തുകയും, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയോട് പരാജയപ്പെടുകയും ചെയ്തതോടെ സെമി ലൈനപ്പിൽ മാറ്റം വരുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഇന്ത്യ, നാലാം സ്ഥാനക്കാരായ ന്യൂസിലൻഡിനേയും, രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയ, മൂന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെയുമാണ് ഇത്തവണ സെമിയിൽ നേരിടുക.

സെമി‌ഫൈനൽ

ആദ്യ സെമി- ജൂലൈ 9 – ഇന്ത്യ Vs ന്യൂസിലൻഡ്

രണ്ടാം സെമി – ജൂലൈ 11 – ഓസ്ട്രേലിയ Vs ഇംഗ്ലണ്ട്.

Read More >>