മുറ്റത്തെ മുല്ലയ്ക്ക് മണമില്ല; ഓസീസ് താരത്തിൻെറ മകൾക്ക് വീരാട് കോഹ്ലിയാവാനിഷ്ടം!

അവള്‍ കുറച്ച് കൂടുതല്‍ സമയം ഇന്ത്യയില്‍ തങ്ങി...അവള്‍ക്ക് കോഹ്ലിയാവണം എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് കാന്‍ഡിസ് വാര്‍ണര്‍ കുറിച്ചത്.

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല; ഓസീസ് താരത്തിൻെറ മകൾക്ക് വീരാട് കോഹ്ലിയാവാനിഷ്ടം!

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറയുന്നത് ഇതൊക്കെ കാണുമ്പോൾ സത്യം തന്നെയാണെന്ന് തോന്നും. നിലവിൽ ലോകക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്മാരുടെ പട്ടികയെടുത്താല്‍ മുൻനിരയിലാവും ഓസീസിസുകാരൻ ഡേവിഡ് വാർണറുടെ പേര്. എന്നാൽ സ്വന്തം വീട്ടിൽ വാർണർക്ക് വലിയ വിലയൊന്നുമില്ലെന്നതാണ് കാര്യം.

സ്വന്തം വീട്ടിലുള്ള ലോകോത്തര ബാറ്റ്‌സ്മാനെ പോലെയല്ലയാവാനല്ല വാര്‍ണറുടെ മകള്‍ ഇവിയ്ക്ക് ആഗ്രഹം. മറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പോലെയാണ് അവള്‍ക്കാവേണ്ടത്. ഇതു സംബന്ധിച്ചൊരു വീഡിയ ട്വിറ്ററിൽ പാറി നടക്കുന്നുണ്ട്. നിരവധി പേരാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

ബാറ്റേന്തി, വാര്‍ണറുടെ ഡെലിവറിയില്‍ സ്‌ട്രൈക്ക് ചെയ്യുന്ന ഇവിയുടെ വീഡിയോയാണ് വാര്‍ണറുടെ ഭാര്യ കാന്‍ഡിസ് വാര്‍ണര്‍ ട്വീറ്റ് ചെയ്തത്. പന്ത് അടിച്ചകറ്റാൻ നില്‍ക്കുന്നതിന് ഇടയില്‍ അവള്‍ തുടരെ പറയുന്നത്...ഞാന്‍ വിരാട് കോഹ്ലിയാണ് (ഐ ആം വീരാട് കോഹ്ലി) എന്നാണ്. ഞായറാഴ്ച രാവിലെയാണ് ഇവിയുടെ വീഡിയോ കാന്‍ഡിസ് വാര്‍ണര്‍ പങ്കുവെച്ചത്.

അവള്‍ കുറച്ച് കൂടുതല്‍ സമയം ഇന്ത്യയില്‍ തങ്ങി...അവള്‍ക്ക് കോഹ്ലിയാവണം എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് കാന്‍ഡിസ് വാര്‍ണര്‍ കുറിച്ചത്. പന്ത് ചുരണ്ടൽ വിവാ​ദത്തിന് പിന്നാലെ ടീമിൽ തിരിച്ചെത്തിയ വാർണർ മികച്ച പ്രകടനമാണ് നടത്തുന്നത്.

Read More >>