ധവാന്റെ കരുത്തിൽ ഡൽഹി

ശിഖർ ധവാൻ (97*) ഫോമിലായതോടെ ഡൽഹി നേടിയത് ഐ.പി.എൽ സീസണിലെ നാലാം ജയം.

ധവാന്റെ കരുത്തിൽ ഡൽഹി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴു വിക്കറ്റ് ജയം. ശിഖർ ധവാൻ (97*) ഫോമിലായതോടെ ഡൽഹി നേടിയത് ഐ.പി.എൽ സീസണിലെ നാലാം ജയം.

ആദ്യ ബാറ്റു ചെയ്​ത കൊൽക്കത്തക്ക്​ ആദ്യ പന്തിൽ തന്നെ പ്രഹരം സമ്മാനിച്ചാണ്​ ഡൽഹി തുടങ്ങിയത്​. ഇശാന്ത് ശർമ്മയുടെ ന്യൂ ബോളിൽ ഓപണർ ജോ ഡെൻലി (0) ക്ലീൻ ബൗൾഡായി. രണ്ടാം വിക്കറ്റിൽ ഗില്ലിനൊപ്പം റോബിൻ ഉത്തപ്പ (28) മികച്ച കൂട്ടുകെ​ട്ടൊരുക്കി.

ശുഭ്​മാൻ ഗിൽ (39 പന്തിൽ 65) റൺസെടുത്തു. ഇതിനിടെ നിതീഷ്​ റാണ (11) വന്നു പോയി. പിന്നീട്​ ക്രീസിലെത്തിയാണ്​ ആന്ദ്രെ റസൽ വെടിക്കെട്ടിന്​ തിരി കൊടുത്തിയത്​. 21 പന്തിൽ നാല്​ സിക്​സും മൂന്ന്​ ബൗണ്ടറിയും നേടിയ റസൽ ആളിക്കത്തും മുമ്പേ (45) മോറിസി​ന്റെ പന്തിൽ റബാദ പിടിച്ചു പുറത്താക്കി. മോറിസ്​, റബാദ, കീമോ പോൾ എന്നിവർ രണ്ടു വിക്കറ്റ്​ വീതം വീഴ്​ത്തി. ഗില്ലും റസലും നടത്തിയ വെടിക്കെട്ട്​ മികവിലാണ് ഏഴു വിക്കറ്റ്​ നഷ്​ടത്തിൽ കൊൽക്കത്ത 178 റൺസെടുത്തത്.

കൊൽക്കത്തയുടെ 178 റൺസ് പിന്തുടർന്ന ഡൽഹി ഒരു ഘട്ടത്തിൽ പോലും പതറിയില്ല. ധവാൻ 63 പന്തിൽ 11 ഫോറും രണ്ടു സിക്സുമടിച്ചു. ഓപണർ പൃഥ്വി ഷായും (14), ക്യാപ്​റ്റൻ ശ്രേയസ്​ അയ്യറും (6) എളുപ്പം മടങ്ങിയെങ്കിലും ശിഖർ ധവാനും, ഋഷഭ്​ പന്തും (31 പന്തിൽ 46) നടത്തിയ വെടിക്കെട്ടിലൂടെ ഡൽഹി അനായാസ ജയം എത്തിപ്പിടിച്ചു.

18.5 ഓറിലായിരുന്നു നീലപ്പട ഇൗഡൻ ഗാർഡൻസിലെ മണ്ണിൽ ആവേശ ജയം നേടിയത്​. ഓപണർ പൃഥ്വി ഷായും (14), ക്യാപ്​റ്റൻ ശ്രേയസ്​ അയ്യറും (6) എളുപ്പം മടങ്ങിയെങ്കിലും ശിഖർ ധവാനും, ഋഷഭ്​ പന്തും (31 പന്തിൽ 46) നടത്തിയ വെടിക്കെട്ടിലൂടെ ഡൽഹി അനായാസ ജയം എത്തിപ്പിടിച്ചു.

Read More >>