ധവാന്‍ നാട്ടിലേക്ക് മടങ്ങില്ല

ശിഖര്‍ ധവാന്‍ വൈദ്യസംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

ധവാന്‍ നാട്ടിലേക്ക് മടങ്ങില്ല

ഓസ്‌ട്രേലിയക്ക് എതിരെയുള്ള മത്സരത്തില്‍ കൈവിരലിന് പരിക്കേറ്റ ഇന്ത്യന്‍ ഓപണര്‍ ശിഖര്‍ ധവാന്‍ നാട്ടിലേക്ക് മടങ്ങില്ല. ടീമിനൊപ്പം തുടരുമെന്ന് ബി.സി.സി.ഐയാണ് അറിയിച്ചത്.

ശിഖര്‍ ധവാന്‍ വൈദ്യസംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ധവാന്‍ നാട്ടിലേക്ക് മടങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ധവാന് പകരം താരത്തെ ടീമിലെടുക്കുമോയെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല. റിഷഭ് പന്ത്, അജിന്‍ക്യ രഹാനെ തുടങ്ങിയവരെ പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

പരിക്കേറ്റ ധവാനെ സ്‌കാനിങ്ങിന് വിധേയനാക്കി. മൂന്നാഴ്ച വിശ്രമമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതോടെ ധവാന് ഈ ലോകകപ്പ് നഷ്ടമാകും. ധവാന്റെ സെഞ്ച്വറി മികവിലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്പിച്ചത്. ഓസീസിനെതിരായ മത്സരത്തില്‍ പരിക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന ധവാന്‍ 109 പന്തുകളില്‍ നിന്ന് 117 റണ്‍സെടുത്തിരുന്നു.


Read More >>