വീണ്ടും നഗ്ന ഫോട്ടോഷൂട്ടുമായി സാറാ ടെയ്‌ലർ

നഗ്നയായി ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന കുറിപ്പോടെയാണ് ഇത്തവണ താരം തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്

വീണ്ടും നഗ്ന ഫോട്ടോഷൂട്ടുമായി സാറാ ടെയ്‌ലർ

ലണ്ടൻ: ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റർ സാറാ ടെയ്‌ലർ വീണ്ടും നഗ്ന ഫോട്ടോഷൂട്ടുമായി രംഗത്ത്. കഴിഞ്ഞ തവണ നഗ്നയായി വിക്കറ്റ് കീപ്പിങ് ഗ്ലൗസുമാത്രം കയ്യിലണിഞ് സ്റ്റംപ് ചെയ്യാൻ നിൽക്കുന്നതായിരുന്നു ചിത്രം. എന്നാൽ ഇത്തവണ ബാറ്റുമായി നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. വനിതകളുടെ മാനസികാരോഗ്യ ബോധവത്കരണവുമായി ബന്ധപ്പെട്ടാണ് അന്ന് സാറ വേറിട്ടൊരു ഫോട്ടോഷൂട്ട് നടത്തിയത്.

നഗ്നയായി ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന കുറിപ്പോടെയാണ് ഇത്തവണ താരം തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. 30 കാരിയായ സാറ ഏറെ ആരാധകരുള്ള മികച്ച വിക്കറ്റ് കീപ്പറാണ്. ചിത്രത്തിന് സഹതാരവും സുഹൃത്തുമായ അലക്‌സ ഹാട്ടലെ കമന്റിട്ടതും സാമൂഹ്യമാദ്ധ്യമത്തിലെ ചർച്ചാ വിഷയമായി എത്രതവണ നഗ്നയായി ക്രിക്കറ്റ് കളിച്ചിട്ടുണ്ട് എന്നായിരുന്നു അലക്‌സയുടെ കമന്റ്.


ഉത്കണ്ഠയും മാനസിക സമ്മർദ്ദവും നേരിടുന്ന സാറ കുറച്ചു കാലമായി ക്രിക്കറ്റിൽ നിന്നും മാറി നിൽക്കുകയാണ്.

Read More >>