ഐ.സി.സിയുടെ ആദ്യ വനിതാ അംപയറായി ലക്ഷ്മി

2008-2009 സീസണില്‍ വനിതകളുടെ മൂന്ന് ആഭ്യന്തര ക്രിക്കറ്റ് മത്സരം ലക്ഷ്മി നിയന്ത്രിച്ചിരുന്നു.

ഐ.സി.സിയുടെ ആദ്യ വനിതാ അംപയറായി ലക്ഷ്മി

ദുബൈ: ഐ.സി.സിയുടെ ആദ്യ വനിതാ അംപയറെന്ന ബഹുമതി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജി.എസ് ലക്ഷ്മിക്ക്. അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിക്കാനുള്ള പദവിയാണ് ഇതിലൂടെ ലക്ഷ്മിക്ക് ലഭിക്കുന്നത്. 2008-2009 സീസണില്‍ വനിതകളുടെ മൂന്ന് ആഭ്യന്തര ക്രിക്കറ്റ് മത്സരം ലക്ഷ്മി നിയന്ത്രിച്ചിരുന്നു. ഓസ്ട്രേലിയയുടെ ക്ലയര്‍ പൊളോസാക് എന്ന വനിതാ അംപയറെ പുരുഷ മത്സരം നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഐ.സി.സിയുടെ ചരിത്ര തീരുമാനം.

വനിതാ അംപയര്‍മാരുടെ വികസന പാനലില്‍ ഏഴ് താരങ്ങളെക്കുടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശിവാനി മിശ്ര, സുയെ റെഡ്ഫെന്‍, മേരി വാല്‍ഡ്രോണ്‍, എലോയ്സ് ഷെരിദന്‍, ലൗറന്‍ അഗെന്‍ബഗ്, കിം കോട്ടോണ്‍, ജാക്വിലിന്‍ വില്ല്യംസ് എന്നിവര്‍ക്കാണ് അവസരം ലഭിച്ചത്. ഐ.സി.സിയുടെ തീരുമാനം വലിയ ബഹുമതിയായി കാണുന്നു. ഐ.സി.സിക്കും ബി.സി.സി.ഐക്കും നന്ദി പറയുന്നതായും ലക്ഷ്മി പ്രതികരിച്ചു. ഈ മേഖലയിലേക്ക് കൂടുതല്‍ വനിതകള്‍ കടന്നുവരണമെന്നാണ് ആഗ്രഹമെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

Read More >>