സഹീറിനെ പരിഹസിച്ച് ഹർദികിൻെറ ആശംസ; കലിയടങ്ങാതെ ആരാധകര്‍

മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ഖാന്റെ ജന്‍മദിനത്തിന് പാണ്ഡ്യ നൽകിയ ആശംസയാണ് പുതിയ പ്രശ്‌നത്തിന് കാരണം.

സഹീറിനെ പരിഹസിച്ച് ഹർദികിൻെറ ആശംസ; കലിയടങ്ങാതെ ആരാധകര്‍

അടുത്തിടെയാണ് വിവാദങ്ങളിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് താരം ഇടവേളയെടുത്തിരുന്നത്. പുറം വേദനയുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയക്ക് വിധേയനായ താരം ഇപ്പോൾ വിശ്രമത്തിലാണ്. ശസ്ത്രക്രിയ വിജയമാണെന്ന് അറിയിച്ച് താരം പങ്കുവെച്ച ചിത്രം വെെറലായിരുന്നു. ഇതിനിടെ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് പാണ്ഡ്യ.

മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ഖാന്റെ ജന്‍മദിനത്തിന് പാണ്ഡ്യ നൽകിയ ആശംസയാണ് പുതിയ പ്രശ്‌നത്തിന് കാരണം. തൻെറ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഹർദിക് സഹീറിന് ആശംസകൾ നേർന്നത്. ഇതിനോടൊപ്പം ഒരു മത്സരത്തിനിടെ സഹീറിന്റെ പന്ത് ഹര്‍ദിക് ബൗണ്ടറി കടത്തുന്നതിൻെറ വീഡിയോ പങ്കുവെക്കുകയും 'ഞാന്‍ അടിച്ചു പറത്തിയതു പോലെ നിങ്ങളും അടിക്കുമെന്ന് കരുതുന്നു.' എന്നും കൂടി കുറിച്ചു.

ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് ആരാധകർ നടത്തിയത്. പാണ്ഡ്യയുടേത് വില കുറഞ്ഞ പ്രശസ്തിക്കുവേണ്ടി മുതിര്‍ന്ന കളിക്കാരനെ അപമാനിക്കുന്ന പ്രവർത്തിയാണെന്നാണ് ചിലർ പറയുന്നത്. ഇനിയൊരിക്കൽ കൂടെ സഹീറിൻെറ മുന്നിൽ വന്നാൽ ഇന്‍സ്വിങ് യോര്‍ക്കറിലൂടെ കാല്‍വിരലുകള്‍ ഒടിച്ചെടുക്കും എന്നും കമന്റുകളുണ്ട്.

ഓസീസിനെതിരെയുള്ള മത്സരത്തിൽ ബ്രറ്റ് ലീയെ അതിർത്തി കടത്തുന്ന വീഡിയോയും ഹർദിക്കിനായി ആരാധകർ പങ്കുവെച്ചിട്ടുണ്ട്. സഹീറിനെ പ്രകോപിച്ച ലീയെ തൊട്ടടുത്ത പന്തിൽ സിക്സറടിക്കുന്നതാണ് ഈ വീഡിയോ. സഹീറിൻെറ 41ാം പിറന്നാളിനായിരുന്നു ഹർദികിൻെറ വിവാദ ആശംസ. അടുത്തിടെ ഒരു ചാനൽ ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയും ഹർദിക് കുരുക്കിലായിരുന്നു.

Read More >>