ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലെ പ്രതിഭാശാലി: സെവാഗ്

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.

ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലെ പ്രതിഭാശാലി: സെവാഗ്

മുംബൈ: ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. പരിമിത കാലംകൊണ്ട് ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യഘടകമായി ഹര്‍ദിക് മാറി. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഇക്കഴിഞ്ഞ സീസണില്‍ 15 ഇന്നിങ്‌സുകളില്‍ നിന്നും 402 റണ്ണാണ് താരം അടിച്ചുകൂട്ടിയത്. 191.42 റണ്‍സ് നിരക്കിലായിരുന്നു പ്രഹരം. 91 റണ്‍സാണ് പാണ്ഡ്യ നേടിയ സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

ഓള്‍റൗണ്ടറെന്ന നിലയില്‍ മറ്റാരും ഹര്‍ദിക്കിനൊപ്പമെത്തില്ല. പ്രതികൂലമായ സാഹചര്യങ്ങളെ മറികടന്നാണ് ഹര്‍ദിക്കിന്റെ വരവെന്നും സെവാഗ് പറഞ്ഞു. നേരത്തെ ലോകകപ്പില്‍ ഇന്ത്യക്കുവേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നത് ഹര്‍ദിക് പാണ്ഡ്യയാവുമെന്ന് യുവരാജ് സിങും അഭിപ്രായപ്പെട്ടിരുന്നു. ഈയിടെ കോഫി വിത്ത് കരണ്‍' ടോക് ഷോക്കിടെ കെ.എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ബി.സി.സി.ഐ ഇരു താരങ്ങള്‍ക്കും വിലക്കും പിഴയും ഏര്‍പ്പെടുത്തിയിരുന്നു.

Read More >>