ഷമിക്ക് വലിയ ക്രിക്കറ്റ് താരമാണെന്ന വിചാരമുണ്ട്: അറസ്റ്റ് വാറന്റിൽ പ്രതികരണവുമായി ഹസിന്‍ ജഹാന്‍

ഷമിക്ക് താന്‍ ജുഡീഷ്യറിയേക്കാള്‍ ശക്തനാണെന്ന ധാരണയുണ്ടെന്നും വലിയ ക്രിക്കറ്റ് താരമാണെന്ന വിചാരമുണ്ടെന്നും ഹസിന്‍ പ്രതികരിച്ചു.

ഷമിക്ക് വലിയ ക്രിക്കറ്റ് താരമാണെന്ന വിചാരമുണ്ട്: അറസ്റ്റ് വാറന്റിൽ പ്രതികരണവുമായി ഹസിന്‍ ജഹാന്‍

കൊല്‍ക്കത്ത: ഗാര്‍ഹിക പീഡനക്കേസില്‍ ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച കോടതി നടപടിയിൽ സന്തോഷമുണ്ടെന്ന് ഭാര്യ ഹസിന്‍ ജഹാന്‍. കൊൽക്കത്ത അലിപൂർ കോടതിയാണ് 15 ദിവസത്തിനകം ഹാജരായില്ലെങ്കില്‍ ഷമിയെ അറസ്റ്റ് ചെയ്യാൻ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

തനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. ഉത്തര്‍ പ്രദേശ് പൊലീസ് തന്നെയും മകളെയും ഉപദ്രവിക്കാനാണ് ശ്രമിച്ചത്. ഷമിക്ക് താന്‍ ജുഡീഷ്യറിയേക്കാള്‍ ശക്തനാണെന്ന ധാരണയുണ്ടെന്നും വലിയ ക്രിക്കറ്റ് താരമാണെന്ന വിചാരമുണ്ടെന്നും ഹസിന്‍ പ്രതികരിച്ചു.


മമതാ ബാനര്‍ജി കൊല്‍ക്കത്ത മുഖ്യമന്ത്രി അല്ലായിരുന്നെങ്കില്‍ ദൈവം തനിക്കൊപ്പം ഇല്ലായിരുന്നെങ്കില്‍ ഇപ്പോഴും സുരക്ഷിതമായി കഴിയാന്‍ ആകുമായിരുന്നില്ലെന്നും ഷഹിൻ കൂട്ടിച്ചേർത്തു. കേസിൽ ഷമിയുടെ സ​​ഹോദരൻ ഹാഷിദ് അഹ്മദിനെതിരേയും കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തുകയാണ് ഷമി. പര്യടനം അവസാനിച്ചതോടെ ടീം അംഗങ്ങള്‍ അടുത്തദിവസംതന്നെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഷമിക്കെതിരെ വാറന്റ് പുറത്തുവന്നത്. ഷമി 15 ദിവസത്തിനുള്ളില്‍ കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തേക്കും.

Next Story
Read More >>