ടെസ്റ്റ് റാങ്കിംഗ്: കോഹ്ലിയ്ക്ക് തിരിച്ചടി; സ്മിത്ത് ഒന്നാം സ്ഥാനത്ത്

നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യന്‍ ഉപനായകന്‍ അജയ്ക്യ രഹാന ഏഴാം സ്ഥാനത്താണ്.

ടെസ്റ്റ് റാങ്കിംഗ്: കോഹ്ലിയ്ക്ക് തിരിച്ചടി; സ്മിത്ത് ഒന്നാം സ്ഥാനത്ത്

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോഹ്ലിയെ പിന്തള്ളി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത്. ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ടെസ്റ്റ് കളിക്കാനെത്തിയ സ്മിത്ത് ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

പുതിയ റാങ്കിംഗില്‍ 904 പോയിന്റാണ് സ്മിത്തിന് ഉളളത്. കോഹ്ലിയാകട്ടെ 903 പോയിന്റും. ആദ്യ രണ്ട് ആഷസ് മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചതാണ് സ്മിത്തിന് തുണയായത്. വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പരയില്‍ പ്രകടനം കോഹ്ലിയ്ക്ക് തിരിച്ചടിയാവുകയും ചെയ്തു.

878 പോയിന്റുമായി കെന്‍ വില്യംസണാണ് മൂന്നാം സ്ഥാനത്ത്. 825 പോയിന്റുളള ചേതേശ്വര്‍ പൂജാര നാലാമനായപ്പോള്‍ 749 പോയിന്റുമായി ഹെന്റി നിക്കോളാണ് അഞ്ചാം സ്ഥാനവും സ്വന്തമാക്കി. ജോറൂട്ടിനാണ് ആറാം സ്ഥാനം. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യന്‍ ഉപനായകന്‍ അജയ്ക്യ രഹാന ഏഴാം സ്ഥാനത്താണ്. ടോം ലാഥം (8) കരുണരത്‌ന (9) മാര്‍ക്കരാം (10) എന്നിവരാണ് ആദ്യ പത്തിലുളള മറ്റ് താരങ്ങള്‍.

Next Story
Read More >>