കളിച്ചാല്‍ മതി, ഷോ വേണ്ട; പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് മറുപടിയുമായി ഇമ്രാന്‍ ഖാന്‍

കളിയെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കേണ്ടതില്ല'- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

കളിച്ചാല്‍ മതി, ഷോ വേണ്ട; പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് മറുപടിയുമായി ഇമ്രാന്‍ ഖാന്‍

ക്രിക്കറ്റ് കളിക്കിടെ വ്യത്യസ്തമായി ആഘോഷങ്ങള്‍ വേണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ടീമിന് നിര്‍ദ്ദേശം നല്‍കി. ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയും പാകിസ്താനും ജൂണ്‍ 16 ഏറ്റുമുട്ടുമ്പോള്‍ വിക്കറ്റ് നേട്ടം വ്യത്യസ്തമായി ആഘോഷിക്കണമെന്ന പകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദ്ദേശം തള്ളിക്കൊണ്ടാണ് ഇമ്രാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

'നിങ്ങള്‍ കളി ആസ്വദിച്ചാല്‍ മതി, രാഷ്ട്രീയ പ്രകോപനങ്ങളോ നയതന്ത്രജ്ഞതയോ നടത്തേണ്ടതില്ല. കളിയെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കേണ്ടതില്ല'- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ ഓസ്‌ട്രേലിയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ സൈനിക തൊപ്പി ധരിച്ച് കളത്തിലിറങ്ങിയിരുന്നു. ഇതിന് വിമര്‍ശിച്ച് ആദ്യം രംഗത്തു വന്നത് പാകിസ്താനായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്ക- ഇന്ത്യ മത്സരത്തില്‍ യുദ്ധമുന്നണിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള ബലിദാന്‍ ചിഹ്നമായ തൃശ്ശൂലത്തിന്റെ ചിത്രമുള്ള ഗ്ലൗസ് അണിഞ്ഞുകൊണ്ട് ധോണിയും കളത്തിലിറങ്ങി.

ഇതോടെയാണ് ജൂണ്‍ 16ന് ഇന്ത്യ പാക് മത്സരത്തിലെ വിക്കറ്റ് നേട്ടം വെത്യസ്തമാക്കണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്.

ധോണുയുടെ തൃശ്ശൂല ചിത്രമുള്ള ഗ്ലൗസിനെയും പിന്തുണച്ച് സോഷ്യല്‍ മീഡയില്‍ ക്യാമ്പയിന്‍ നടക്കുന്ന സമയത്താണ് ഇമ്രാന്‍ഖാന്‍ ക്രിക്കറ്റിനെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. 1992 ല്‍ പാകിസ്താന്‍ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയത് ഇമ്രാന്‍ഖാന്റെ ക്യാപ്റ്റന്‍സിയിലൂടെയായിരുന്നു.

Read More >>