ജയം തുടരാൻ ഇന്ത്യ; കിവീസിനെതിരായ രണ്ടാം ടി20 ഇന്ന്

റെണ്ണൊഴുകുന്ന ഇതേവേദിയിൽ നടന്ന ആദ്യ ടി20യിൽ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു.

ജയം തുടരാൻ ഇന്ത്യ; കിവീസിനെതിരായ രണ്ടാം ടി20 ഇന്ന്

ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. രാജ്യത്തിന് റിപ്പബ്ലിക്ക് ദിന സമ്മാനം നൽകാന്‍ ടീം ഇന്ത്യയും പരമ്പര കെെവിടാതിരിക്കാൻ കിവീസും കളത്തിലിറങ്ങുമ്പോൾ തീപാറുന്ന മത്സരമാകും നടക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12.20ന് ഈഡന്‍ പാര്‍ക്കിലാണ് മത്സരം.

റെണ്ണൊഴുകുന്ന ഇതേവേദിയിൽ നടന്ന ആദ്യ ടി20യിൽ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ റൺവിട്ടു കൊടുക്കുന്നതിൽ പിശുക്ക് കാട്ടാതിരുന്ന ബോളിങ് നിരയിൽ ഇന്ത്യ മാറ്റങ്ങൾ വരുത്തിയേക്കും. കുല്‍ദീപ് യാദവ്, നവ്‌ദീപ് സൈനി എന്നിവരെയാവും ടീം പരി​ഗണിക്കുക.

വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിനെ മാറ്റി പരീക്ഷിക്കാൻ കോഹ്ലി മുതിരില്ല. അതേസമയം ആദ്യ മത്സരം തോറ്റതിനാല്‍ ന്യൂസിലന്‍ഡ് കാര്യമായ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കില്ല. കഴിഞ്ഞ മത്സരത്തിൽ കിവീസ് ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. 27 പന്തില്‍ 56 റണ്‍സടിച്ച കെഎല്‍ രാഹുല്‍, 29 പന്തില്‍ 58 റണ്‍സടിച്ച ശ്രേയസ് അയ്യര്‍ എന്നിവരുടെ മികവിലാണ് ഇന്ത്യ വിജയം പിടിച്ചത്.

ഇന്ത്യ സാധ്യത ടീം

രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), വിരാട് കോലി(നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, നവ്‌ദീപ് സൈനി, ജസ്‌പ്രീത് ബുമ്ര

Read More >>