രാജ്‌കോട്ടില്‍ ഇന്ത്യക്ക് മികച്ച തുടക്കം; ശിഖര്‍ ധവാന് അർധ സെഞ്ചുറി

44 പന്തില്‍ 42 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

രാജ്‌കോട്ടില്‍ ഇന്ത്യക്ക് മികച്ച തുടക്കം; ശിഖര്‍ ധവാന് അർധ സെഞ്ചുറി

ഓസീസിനെതിരെയുള്ള നിര്‍ണായകമായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഒടുവിൽ വിവരം കിട്ടുമ്പോൾ 21 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 123 റൺസാണ് ടീം ഇന്ത്യ നേടിയിട്ടുള്ളത്. 44 പന്തില്‍ 42 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിതിനെ ആദം സാംപ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

60 പന്തില്‍ 50 റണ്‍സുമായി ശിഖര്‍ ധവാനും 24 പന്തില്‍ 23 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമാണ് ക്രീസില്‍. രാജ്കോട്ടിൽ ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനത്തിൽ മാറ്റങ്ങളില്ലാതെയാണ് ഓസീസ് കളത്തിലിറങ്ങിയത്.

ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം മനീഷ് പാണ്ഡെയും ശാര്‍ദുല്‍ ഠാക്കൂറിന് പകരം നവ്‌ദീപ് സെയ്‌നിയും ആദ്യ ഇലവനിൽ ഇടം പിടിച്ചു. വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുല്‍ തുടരും. അതേസമയം ആദ്യ ഏകദിനം കെെവിട്ട ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയിക്കാനായില്ലെങ്കിൽ പരമ്പര നഷ്ടമാകും.

Read More >>